സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും (SME) പ്രത്യാശ നൽകുന്നതാണ് 2024-25 ഇടക്കാല ബജറ്റ്. സ്റ്റാർട്ടപ്പുകൾക്ക് വലിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിരാശരാകേണ്ടി വന്നില്ല. രാജ്യത്ത് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ബജറ്റിൽ കാണാം.
സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് നീട്ടി നൽകാനും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ മറന്നില്ല. സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന നികുതി ഇളവും പെൻഷൻ ഫണ്ടും മറ്റും 2025 മാർച്ച് 31 വരെ നീട്ടി നൽകിയിട്ടുണ്ട്. രാജ്യത്തെ ടെക്-യുവാക്കൾക്ക് സുവർണകാലമാണെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. 50 വർഷ കാലാവധിയിൽ 75,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങൾക്ക് അനുവദിക്കും. ഒരു ലക്ഷം കോടിയുടെ കോർപ്പസ് ആണ് അനുവദിക്കുന്നത്.
സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപങ്ങൾക്കും നികുതി ആനുകൂല്യങ്ങൾ
സോവ്റിൻ വെൽത്ത്/പെൻഷൻ ഫണ്ട് ഉപയോഗിച്ച് നടത്തിയിട്ടുള്ള നിക്ഷേപങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കാണ് നികുതി ഇളവ് നൽകുന്നത്. അന്താരാഷ്ട്ര ഫിനാൻഷ്യൽ സർവീസ് സെന്റർ യൂണിറ്റുകളിൽ നിന്നുള്ള വരുമാനത്തിനും സ്റ്റാർട്ടപ്പുകൾക്കുമുള്ള നികുതി ഇളവ് ഈ വർഷം മാർച്ച് 31 ഓടെ അവസാനിക്കും. അതാണ് നീട്ടി നൽകിയിരിക്കുന്നത്.
In the recently announced Union Budget 2024, the Indian government is extending its support to startups and Small and Medium-sized Enterprises (SMEs) by continuing tax benefits and exemptions for investments by sovereign wealth and pension funds until March 2025. This move is part of the budget’s efforts to create a favorable environment for business growth.