വോട്ടിലൂടെ സിഇഒയെ മാറ്റാൻ നിക്ഷേപകർക്ക് അവകാശമില്ലെന്ന് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ (Think & Learn).

കഴിഞ്ഞ ദിവസമാണ് ബൈജൂസിന്റെ നിലവിലെ നേതൃത്വത്തിൽ കമ്പനിയുടെ ഭാവി സുരക്ഷിതമായിരിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഒരു വിഭാഗം നിക്ഷേപകർ പറഞ്ഞത്. നേതൃസ്ഥാനത്ത് നിന്ന് ബൈജു രവീന്ദ്രനെയും മറ്റ് അംഗങ്ങളെയും മാറ്റാനായി എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിംഗ് (EGM) വേണമെന്ന് ഒരു വിഭാഗം നിക്ഷേപകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വോട്ടിലൂടെ നിക്ഷേപകർക്ക് നേതൃത്വത്തെ മാറ്റാൻ സാധിക്കില്ലെന്ന് തിങ്ക് ആൻഡ് ലേൺ വ്യക്തമാക്കി. അതിനുള്ള അധികാരം നിക്ഷേപകർക്ക് നൽകിയിട്ടില്ലെന്ന് കമ്പനി സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കി.

റൈറ്റ്സ് ഇഷ്യൂവിലൂടെ 200 മില്യൺ ഡോളർ സമാഹരിക്കാനുള്ള ശ്രമത്തിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ. ഒരു വിഭാഗം നിക്ഷേപകരുടെ പ്രവർത്തിയിൽ കമ്പനിയും ജീവനക്കാരുമാണ് ബുദ്ധിമുട്ടിലാകുന്നത് എന്നും തിങ്ക് ആൻഡ് ലേൺ പറയുന്നു.

Amidst financial challenges, Byju’s, a leading edtech company, has seen its senior leadership stand firmly behind CEO and founder Byju Raveendran. In a united front, the entire leadership team, including India head Arjun Mohan and CFO Nitin Golani, expressed unwavering confidence in Raveendran’s leadership.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version