കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ സമ്മിശ്ര പ്രതികരണവുമായി സ്റ്റാർട്ടപ്പ് മേഖല. പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ കാര്യമായിട്ട് ഉണ്ടായിരുന്നില്ലെങ്കിലും സ്റ്റാർട്ടപ്പുകൾക്ക് നിരാശരാകേണ്ടി വന്നില്ല. ചെറുകിട-ഇടത്തരം സംരംഭകർ, ബിസിനസുകാർ എന്നിവർ ബജറ്റിനെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. സ്റ്റാർട്ടപ്പുകൾക്ക് ടാക്സ് ഇളവിന്റെ സമയ പരിധി നീട്ടിയതാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന പ്രഖ്യാപനം. സ്വയാശ്രയം, വികസിത ഇന്ത്യ എന്നിവയിൽ ഊന്നി അവതരിപ്പിച്ച ബജറ്റ് ഒരേ പോലെ ആകാംക്ഷയും പ്രതീക്ഷയും ഉയർത്തി.

ഡ്രോണുകൾ പറത്താൻ മെയ്ക്ക് ഇൻ ഇന്ത്യ
രാജ്യത്ത് കൂടുതൽ നിർമിക്കാനുള്ള ബജറ്റ് തീരുമാനത്തിൽ ‍ഡ്രോൺ സ്റ്റാർട്ടപ്പുകൾ പ്രത്യാഷ പ്രകടിപ്പിച്ചു. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവിന് (PLI) കീഴിൽ 72% അധിക ഫണ്ടാണ് ഡ്രോൺ നിർമാണത്തിന് വേണ്ടി മാറ്റിവെക്കുന്നത്. പ്രതിരോധ മേഖലയ്ക്കും കാർഷിക മേഖലയ്ക്കും ഒരേ പോലെ ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനും സാധിക്കും. രാജ്യത്തെ ഡ്രോൺ നിർമാണ മേഖലയ്ക്ക് പുതിയ മുന്നേറ്റമാണ് ബജറ്റ് കൊണ്ടുവരുന്നത്.

– “രാജ്യത്ത് തന്നെ ഡ്രോണുകൾ വികസിപ്പിക്കുന്നതിനെ 2024 ഇടക്കാല ബജറ്റ് പിന്തുണയ്ക്കുന്നു. ഇന്ത്യൻ ഡ്രോൺ വ്യവസായ മേഖലയുടെ നവീകരണത്തിനും വളർച്ചയ്ക്കും ഉത്തേജനമാകും ഇത്. രാജ്യത്തെ ഡ്രോൺ വ്യവസായ മേഖല പുതിയ യുഗത്തിലേക്ക് കടക്കുകയാണ്.”
 ദേവൻ ചന്ദ്രശേഖരൻ, ഫൗണ്ടർ ഫ്യൂസിലേജ് ഇന്നൊവേഷൻസ് (Fuselage Innovations)

– സ്റ്റാർട്ടപ്പുകളിലൂടെ ആധുനിക സാങ്കേതിക വിദ്യകൾ അടിസ്ഥാനമാക്കിയുള്ള കർഷക-കേന്ദ്രീകൃത പോളിസികൾ സർക്കാർ നടപ്പാക്കുന്നുണ്ട്. ഗ്രാമീണ ഇന്ത്യയെ അതിന്റെ മുഴുവൻ ശേഷിയിലേക്കും വളരാൻ ഇത് സഹായിക്കും.
പ്രേം കുമാർ വിസ്‍ലാവദ്, മാരുത് ഡ്രോൺസ് (Marut Drones) ഫൗണ്ടർ, സിഇഒ

ഇലക്ട്രിക് വാഹനങ്ങൾക്കും സോളാർ മേഖലയ്ക്കും
ഇലക്ട്രിക് വാഹനം മേഖലയ്ക്ക് പിന്തുണ നൽകുന്നതായിരുന്നു ഇടക്കാല ബജറ്റ്. കാർബൺ പുറന്തള്ളൽ കുറച്ചു കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമത്തിൻ്റെ ഭാഗം കൂടിയായിട്ടാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത്. വൈദ്യുത വാഹന നിർമാണ മേഖലയ്ക്കും ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും പദ്ധതികളുണ്ട്. ബജറ്റിലെ പ്രഖ്യാപനങ്ങൾ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് ഊർജമാണ്.

-“സ്വാശ്രയ ഇന്ത്യ എന്നതിലേക്കുള്ള പ്രതിബദ്ധത പ്രതിഫലിക്കുന്നതാണ് 2024 കേന്ദ്ര ബജറ്റ്. ഇ-ബസുകളുടെ വിന്യാസം, പുരപ്പുറ സോളാർ പാനൽ സ്ഥാപിക്കൽ എന്നിവയ്ക്കെല്ലാം കൊടുക്കുന്ന പ്രധാന്യം സുസ്ഥിര വികസനത്തിന് ഊർജമാകും. ഊർജ കാര്യക്ഷമായ ഭാവിയിലേക്ക് സംഭാവന ചെയ്യും” – രാമൻ ഭാട്ടിയ, സെർവോടെക് പവർ സിസ്റ്റം (Servotech Power Systems) ഫൗണ്ടർ, മാനേജിംഗ് ഡയറക്ടർ

– ലോജിസ്റ്റിക്സ് കോറിഡോറുകൾ തിരിച്ചറിഞ്ഞതും സൂര്യോദയ യോജന നടപ്പാക്കിയതും മികച്ച തീരുമാനമാണ്. ഗ്രാമീണ മേഖലകളിലെ വീടുകൾ പുരപ്പുറ സൗരോർജത്തിലേക്ക് മാറാൻ ഇത് സഹായിക്കും.

സ്റ്റാർട്ടപ്പുകൾക്ക് ഊർജമാകും
കേന്ദ്ര ബജറ്റിൽ 50 വർഷത്തേക്ക് പലിശ രഹിത വായ്പ പ്രഖ്യാപിച്ച തീരുമാനത്തിൽ എല്ലാ സ്റ്റാർട്ടപ്പുകളും പ്രത്യാശ പ്രകടിപ്പിച്ചു. 50 വർഷത്തേക്ക് പലിശ രഹിത വായ്പയാണ് പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരിയിൽ നൽകിയ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇത് ഒരു ആശ്വാസമാകുമെന്ന് മിക്കവരും കരുതുന്നു.

ജയകൃഷ്ണൻ ടി, അസിമോവ് റോബോട്ടിക്സ് (ASIMOV Robotics) ഫൗണ്ടർ

– “50 വർഷത്തെ പലിശ രഹിത വായ്പ പ്രഖ്യാപിച്ച ബജറ്റിന് അഭിനന്ദനങ്ങൾ. കോവിഡ് 19 നൽകിയ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇതൊരു ആശ്വാസമാകും. സാമ്പത്തികമായി മടങ്ങിവരാനും വളരാനും ഇത് സഹായിക്കും.”

സലോനി ജെയ്ൻ, ഫണ്ടിംഗ് പാർട്ണർ, സണികോൺ വെഞ്ച്വർ (Sunicon Ventures)

“1 ലക്ഷം കോടി രൂപ ഇന്നൊവേഷന് വേണ്ടി നീക്കിവെച്ചതിനെ അഭിനന്ദിക്കുന്നു. ടെക് സ്റ്റാർട്ടപ്പ് മേഖലയുടെ പുനർനിർമിക്കുന്നതിനു ഇത് സഹായിക്കും. എന്റർപ്രണർമാർക്ക് സർക്കാർ കൊടുക്കുന്ന പ്രാതിനിധ്യവും അറിയാൻ പറ്റും. ഡീപ് ടെക് സ്റ്റാർട്ടപ്പുകൾ ഫണ്ടിംഗിൽ നേരിട്ട വിടവ് ഇവിടെ തിരിച്ചറിയപ്പെട്ടിരിക്കുകയാണ്.”

ദീപക് ഗുപ്ത, ജനറൽ പാർട്ണർ, ഡബ്ല്യുഇഎച്ച് വെഞ്ച്വർ (WEH Ventures)

– “PLI സ്കീമും ആർ ആൻഡ് ഡിക്ക് നൽകുന്ന 1 ലക്ഷം കോടി രൂപയും ഊർജമാണ്. സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് ഇത് സഹായിക്കും.”


ഡോ. ദിനേഷ് സിംഗ്, കോ-ഫൗണ്ടർ, ഡയറക്ടർ, ഫാഡ് നെറ്റ്‌വർക്ക് (FAAD Network)

– “1 ലക്ഷം കോടി കോർപ്പസ് സൗരോർജ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് നൽകാനുള്ള തീരുമാനം ദീർഘവീക്ഷണത്തോടെയുള്ള നീക്കമാണ്. പുതിയ കാലത്തെ സാങ്കേതിക-ഗവേഷണ മേഖലയിൽ ശ്രദ്ധ ഊന്നുന്നതാണ് നീക്കം.”

-“ഹരിത ഊർജത്തിന് ബജറ്റിൽ പ്രാധാന്യം നൽകുന്നുണ്ട്. 2070ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കാനുള്ള ശ്രമങ്ങൾ ബജറ്റിൽ കാണാം. വിൻഡ് എനർജി, കോൾ ഗാസ്റ്റിഫിക്കേഷൻ, ബയോഗ്യാസ് എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. ഇലക്ട്രിക് വാഹന ഇക്കോസിസ്റ്റത്തിന് ബജറ്റ് ശക്തി പകരും.


രജത് മെഹ്ത, ചെയർമാൻ ജിറ്റോ ഇൻക്യുബേഷൻ ആൻഡ് ഇന്നൊവേഷൻ ഫൗണ്ടേഷൻ

സാമ്പത്തിക നേട്ടങ്ങൾ
5.3% ആയിരുന്നു ധനക്കമ്മി പ്രതീക്ഷിച്ചിരുന്നതെങ്കിലും 5.1% ആയത് വിദഗ്ധർ പ്രതീക്ഷിച്ചിരുന്നില്ല. സാമ്പത്തിക മേഖലയെ അനുകൂലമായി സ്വാധീനിക്കാൻ ഇത് സഹായിക്കുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

പുനീത് പാൽ, ഹെഡ്, പിജിഐഎം ഇന്ത്യ മ്യൂച്ചൽ ഫണ്ട്

പ്രതീക്ഷിച്ച 5.3 ശതമാനത്തിന് പകരം ധനക്കമ്മി 5.1 ശതമാനത്തിലെത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തി. സാമ്പത്തിക മേഖലയെ അനുകൂലമായി സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

The Union Budget 2024, presented by Finance Minister Nirmala Sitharaman, has drawn varied reactions from industry leaders, startup founders, and investors. The budget, centred around the principles of Atma Nirbharta (self-reliance) and Viksit Bharat (developed India), has sparked enthusiasm and optimism across different sectors.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version