ഇന്ത്യയിലെ ഏറ്റവും മികച്ച ഫുഡ് ബ്രാൻഡെന്ന പദവി സ്വന്തമാക്കി ക്ഷീരോത്പന്ന നിർമാതാക്കളായ അമുൽ (Amul). യുകെ ആസ്ഥാനമായുള്ള സ്വതന്ത്ര ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസിയായ ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ടിലാണ് അമുലിന്റെ നേട്ടം.  4.1 ബില്യൺ ഡോളർ ബ്രാൻഡ് മൂല്യവുമായാണ് അമുൽ പട്ടികയിൽ ഒന്നാമതെത്തിയത്.

ബ്രാൻഡ് ഫിനാൻസ് തയ്യാറാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ ബ്രാൻഡുകളുടെ പട്ടികയിൽ ഡൽഹി ആസ്ഥാനമായുള്ള മദർ ഡയറിയാണ് രണ്ടാം സ്ഥാനത്ത്. 1.15 ബില്യൺ ഡോളറാണ് മദർ ഡയറിയുടെ ബ്രാൻഡ് മൂല്യം. ബ്രിട്ടാനിയ, നന്ദിനി, ഡാബർ എന്നിവയാണ് പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ബ്രാൻഡുകൾ. ക്ഷീരോത്പന്ന ബ്രാൻഡുകളാണ് പട്ടികയിൽ ഏറെയുള്ളത് എന്ന സവിശേഷതയുമുണ്ട്.

3.6 ദശലക്ഷം ക്ഷീരകർഷകരോടെ ലോകത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ സ്ഥാപനമാണ് അമുലിന്റെ GCMMF. 50 രാജ്യങ്ങളിലായി പാലും പാലുൽപ്പന്നങ്ങളും വിപണനം ചെയ്യുന്ന അമുലിന്റെ ആകെ മൂല്യം 11 ബില്യൺ ഡോളറാണ്.  പ്രതിദിനം 32 ദശലക്ഷം ലിറ്റർ പാലാണ് ക്ഷീര സഹകരണ സംഘം ശേഖരിക്കുന്നത്. പാൽ, വെണ്ണ, ചീസ്, നെയ്യ്, ഐസ്ക്രീം എന്നിവയുൾപ്പെടെ 24 ബില്യണിലധികം പായ്ക്ക് അമുൽ ഉൽപ്പന്നങ്ങൾ പ്രതിവർഷം വിതരണം ചെയ്യുന്നതായാണ് കണക്ക്.

Share.

Comments are closed.

Exit mobile version