യുപിഐ എന്ന മൂന്നക്ഷരം ഇന്ത്യയിൽ വരുത്തിയ മാറ്റം ചില്ലറയല്ല. ഒരു രൂപാ നാണയം പോലും കൈയിൽ കരുതാതെ കടയിൽ കയറി ലക്ഷങ്ങളുടെ ഷോപ്പിംഗ് നടത്താം, ഏത് പണമിടപാടും നടത്താം..
അക്കൗണ്ടിൽ പണമുണ്ടായാൽ മതി!. യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് എന്ന യുപിഐ പേയ്മെന്റ് സൗകര്യം ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾക്ക് പുതിയ സ്വാതന്ത്ര്യമാണ് നൽകിയത്.
പണക്കാരനെന്നോ, സാധാരണക്കാരനെന്നോ വ്യത്യാസമില്ലാതെ, ഇന്ത്യയിലെ ഏതാണ് എല്ലാ വിഭാഗം ജനങ്ങളുടേയും മനസ്സിൽ ഇടം പിടിച്ച യുപിഐ ഇതാ ഗ്രാമീണ ഇന്ത്യയുടെ മുഖം മാറ്റുന്നു. ആ മാറ്റം നേരിട്ടറിയാനായാണ് കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി ഗ്രാമങ്ങളിൽ ചാനൽ അയാം ന്യൂസ് ടീം യാത്ര നടത്തിയത്.
യുപിഐ മാറ്റുന്ന ഇന്ത്യ
ഏതൊരു ചെറിയ പണമിടപാടിനും യുപിഐ മതി. കൈയിൽ പണം കരുതുന്ന ശീലത്തിൽ നിന്ന് ആളുകൾ പതിയെ പുറത്തു കടക്കുകയാണ്. അത്രമേലാണ് യുപിഐ നമ്മളിൽ കൊണ്ടു വന്ന മാറ്റം. സാധനം വാങ്ങി, പണം കൊടുത്ത്, ബാക്കി തുക കിട്ടുന്നതുവരെ കാത്ത് നിൽക്കണ്ട, ചില്ലറ തപ്പി നിൽക്കുകയും വേണ്ട.
രാജ്യത്തെ റീട്ടെയിൽ ഡിജിറ്റൽ പേയ്മെന്റിന്റെ 76 ശതമാനവും യുപിഐ ആണിപ്പോൾ കൈകാര്യം ചെയ്യുന്നത്. യുപിഐയുടെ നേട്ടങ്ങൾ ഏറ്റവുമാദ്യം മനസിലാക്കിയത് ഇന്ത്യൻ നഗരങ്ങളായിരിക്കും. അവതരിപ്പിക്കപ്പെട്ട് കുറച്ച് കാലത്തിനുള്ളിൽ യുപിഐ യുവാക്കൾക്കിടയിൽ പ്രചാരം നേടി. നഗരത്തിന്റെ വേഗതയിൽ ഈ ഡിജിറ്റൽ പണമിടപാട് രീതി അത്യാവശ്യ ഘടകമായി.
യുപിഐയുടെ സൗകര്യവും സുരക്ഷിതത്വം ഗ്രാമീണ മേഖലയും തിരിച്ചറിഞ്ഞതിന്റെ വിപ്ലവമാണ് ഇപ്പോൾ രാജ്യം കാണുന്നത്. ടെക്നോളജി എങ്ങനെ ഗ്രാമീണ ഇന്ത്യയെ മുന്നോട്ട് നയിക്കുന്നുവെന്ന് ഇപ്പോൾ ഓരോ ഗ്രാമങ്ങളിലും കാണാം.
കൈയിൽ പണം വേണ്ട
പണം നൽകേണ്ട ആളുടെ ബാങ്ക് അക്കൗണ്ട് പോലും അറിയാതെയാണ് യുപിഐയിൽ പണം കൈമാറ്റം നടക്കുന്നത്. 2016 ഏപ്രിൽ 11നാണ് യുപിഐ സംവിധാനം അവതരിപ്പിക്കുന്നത്. 8 വർഷങ്ങൾ കൊണ്ട് നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ യുപിഐ രാജ്യത്ത് മാറ്റം കൊണ്ടുവന്നു.
വലിയ കടകളിൽ മാത്രമല്ല, ഉന്തുവണ്ടിയിൽ സാധനങ്ങൾ വിൽക്കുന്നവരും യുപിഐ ഉപയോഗിക്കുന്നു. വഴിയോരക്കച്ചവടക്കാർ, മത്സ്യവിൽപ്പനക്കാർ, ചെറുകിട വിൽപ്പനക്കാർ, ടാക്സി, ഓട്ടോറിക്ഷ ഡ്രൈവർമാർ തുടങ്ങി കർഷകർ വരെ ഈ ഡിജിറ്റൽ പണമിടപാടിന്റെ ഭാഗമായി. ബാങ്കിൽ പോയി ക്യൂ നിൽക്കാതെ പണം അയയ്ക്കാനും സ്വീകരിക്കാനുമായി. അത്ര ലളിതമായ യുപിഐ പക്ഷെ അതി സങ്കീർണ്ണവും സുരക്ഷിതവുമായ ഡിജിറ്റൽ കണറ്റിവിറ്റിയാണ് അതും ഒരു സ്മാർട്ട് ഫോൺ മാത്രം മതി അത് ഓപ്പറേറ്റ് ചെയ്യാനും.
അതേസമയം ഇന്റർനെറ്റ് കണക്ടിവിട്ടി പ്രശ്നങ്ങൾ, ഡിജിറ്റൽ സാക്ഷരതയില്ലായ്മ തുടങ്ങി നിരവധി തടസ്സങ്ങൾ യുപിഐ നേരിടുന്നുണ്ട്. പല തരത്തിൽ അതിനെ മറികടന്ന് മുന്നേറി കൊണ്ടിരിക്കുകയാണ് യുപിഐ രാജ്യത്ത്. ആ മുന്നേറ്റത്തിന്റെ വലിയ അമരത്താണ് നമ്മുടെ രാജ്യം ഇന്ന് നിൽക്കുന്നത്.
Unified Payments Interface (UPI), India’s indigenous payment system, has emerged as a frontrunner in the realm of digital payments since its inception in 2016. The exponential growth in UPI transactions reflects its widespread adoption not only in urban areas but also in semi-urban and rural regions, gradually replacing conventional cash transactions