കേരളത്തിൻ്റേത് സൂര്യോദയ സമ്പദ്ഘടനയായി മാറി കൊണ്ടിരിക്കുന്നു എന്ന് വിശേഷിപ്പിച്ച ധനമന്ത്രി കേന്ദ്രത്തിൻ്റെ സമീപനത്തിൽ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന മുന്നറിയിപ്പ് നൽകി കൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ -ബി ആലോചിക്കേണ്ടി വരും.

എന്നതാണ് മുദ്രാവാക്യം.സ്വകാര്യ നിക്ഷേപത്തിനു വഴിതുറക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തവണത്തെ ബജറ്റ്. വിഴിഞ്ഞം തുറമുഖം ഭാവി കേരളത്തിൻ്റെ വികസന കവാടമാണെന്നും വിഴിഞ്ഞം മെയ് മാസം തുറക്കുമെന്നും ധനമന്ത്രി അറിയിച്ചു..

സംസ്ഥാനത്തിന്റെ ലക്ഷ്യം നവകേരള സൃഷ്ടി
3 വർഷത്തിനിടെ 3 ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടു വരും
ടൂറിസം മേഖല വൻ കുതിപ്പിൽ
ടൂറിസം മേഖലയിൽ 5000 കോടിയുടെ നിക്ഷേപം ആകർഷിക്കും
ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാകാൻ കേരളത്തിന് കഴിയും
പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും
5,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു
3 വർഷം കൊണ്ട് 1000 ഹോട്ടൽ മുറികൾ വേണ്ടി വരും
നിക്ഷേപകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
വിനോദസഞ്ചാര മേഖല വീണ്ടെടുപ്പിന്റെ പാതയിൽ
351.42 കോടി  മാറ്റിവെക്കും
കെടിഡിസിക്ക് 12 കോടി


ഈ മേഖലയിൽ നൈപുണ്യ മാനവവിഭവം സൃഷ്ടിക്കാൻ 17.15 കോടി
ടൂറിസ വിപണന പദ്ധതിക്ക് 78.17 കോടി
പൈതൃകം, പരിസ്ഥിതി, സംസ്കാര സംരക്ഷണം  24 കോടി
ടൂറിസം നിക്ഷേപ പ്രോത്സാഹനം 15 കോടി
പ്രാദേശിക പദ്ധതികൾക്ക് 136 കോടി
മുസിരിസ് ഹെറിറ്റേജ് പദ്ധതികൾക്ക് 14 കോടി
കേരളീയം പരിപാടിക്ക് 10 കോടി  അനുവദിക്കും
പ്രവാസി മലയാളികളെ ഉൾപ്പെടുത്തി സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ

2025 നവംബറോടെ അതിദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ട് 50 കോടി
ഗ്രാമവികസനത്തിന് 1868.32 കോടി വകയിരുത്തും
കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക ഉപജീവന പദ്ധതി
സ്വകാര്യ നിക്ഷേപം ഉൾപ്പടെ 430 കോടിയുടെ പദ്ധതികൾ

കെ- റെയിൽ പദ്ധതിയുമായി മുന്നോട്ട്
കോഴിക്കോട്, തിരുവനന്തപുരം മെട്രോ പദ്ധതിയുമായി മുന്നോട്ട്
തിരുവനന്തപുരം മെട്രോയ്ക്ക് കേന്ദ്ര അനുമതി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷ
കൊച്ചി മെട്രോ റെയിൽ രണ്ടാംഘട്ട പ്രവർത്തനം
വിദേശവായ്പ സഹായത്തോടെ നടപ്പാക്കും
239 കോടി ഇതിനായി വകയിരുത്തും
സംസ്ഥാനത്ത് എയർസ്ട്രിപ്പുകൾ വരുന്നു
ആദ്യഘട്ടത്തിൽ 3 ജില്ലയ്ക്ക് തുക വകയിരുത്തി
ഇടുക്കിക്ക് 1.96 കോടി രൂപ
വയനാടിന് 1.17 കോടി
കാസർഗോഡിന് 1.1 കോടി
ശബരിമലയിൽ ഗ്രീൻഫീൽഡ് എയർപോർട്ടിന് 1.85 കോടി രൂപ

ട്രഷറിയിൽ 3 വർഷത്തിനിടെ 30,000 കോടി രൂപയുടെ വരവ്
2020-21ൽ തനത് നികുതി വരുമാനം 47,661 കോടി
2021-22ൽ തനത് നികുതി വരുമാനം 58,380 കോടി
2022-23ൽ തനത് നികുതി വരുമാനം 71,968 കോടി
നടപ്പുവർഷം തനത് നികുതി വരുമാനം 78000 കോടിയായി വർധിക്കും

ആരോഗ്യമേഖലയ്ക്ക് 2052.23 കോടി
കാരുണ്യയുടെ നടത്തിപ്പിനായി 678.54 കോടി
തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ മാനസികാരോഗ്യ കേന്ദ്ര വികസനത്തിന് 6.62 കോടി
പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികള്‍ക്ക് 12  കോടി
ലഹരിവിമുക്ത കേന്ദ്രങ്ങള്‍ തുടങ്ങാൻ 10 കോടി
കനിവ് പദ്ധതിക്ക് 80 കോടി
വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 50 കോടി
ആർസിസിക്ക് 783 കോടി

കാര്‍ഷിക മേഖലയ്ക്ക് 1698 കോടി വകയിരുത്തി
റബറിന്റെ താങ്ങുവില 180 രൂപയാക്കി
നേരത്തെ 170 രൂപയായിരുന്നു താങ്ങുവില
കാർഷിക സർവകലാശാലയ്ക്ക് 75 കോടി രൂപ
നാളികേര വികസനത്തിന് 65 കോടി നീക്കിവെക്കും
നെല്ലുത്പാദനത്തിന്  93.6 കോടി വകയിരുത്തി
വിളകളുടെ ഉത്പാദനശേഷി വർധിപ്പിക്കാൻ 2 കോടി
ഉൾനാടൻ മത്സ്യബന്ധനത്തിന് 80 കോടി രൂപ

കോടതി ഫീസുകളുടെ നിരക്ക് കൂട്ടി
 50 കോടി അധികം പ്രതീക്ഷിക്കുന്നു

ലൈഫ് മിഷൻ പദ്ധതി
ഒരു വർഷം 5 ലക്ഷം വീടുകൾ ലക്ഷ്യം
2 വർഷം കൊണ്ട് 10000 കോടിയുടെ നിർമ്മാണ പ്രവർത്തനം

കുടുംബശ്രീക്ക് 225 കോടി രൂപ
കുടുംബശ്രീയിൽ സ്വകാര്യപങ്കാളിത്തം
തൊഴിലുറപ്പ് പദ്ധതിയിലൂടെ 10.5 കോടി തൊഴിൽ ദിനങ്ങൾ ഉറപ്പാക്കും
ശുചിത്വമിഷന് 25 കോടി  

ഉന്നത വിദ്യാഭ്യാസത്ത ഹബ്ബായി കേരളത്തെ മാറ്റും
ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളിൽ 4% മലയാളികൾ
അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കും
ഇതിനായി സ്വകാര്യ നിക്ഷേപം സ്വീകരിക്കും
സ്വകാര്യ സർവ്വകലാശാല സ്ഥാപിക്കാനും നടപടി
ഗ്രഫീൻ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ഇന്ത്യ ഇന്നൊവേഷൻ ഫോർ ഗ്രഫീൻ

ഡിജിറ്റൽ സർവ്വകലാശാലയിൽ 250 കോടിയുടെ വികസന പദ്ധതി
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡിയ്ക്ക് ധനസഹായം
ഡിജിറ്റൽ സർവകലാശായ്ക്ക് വായ്പയെടുക്കാൻ അനുമതി,പലിശ ഇളവ് സർക്കാർ നൽകും
10 കോടി രൂപ ഇതിനായി നീക്കിവെക്കും
ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് 3 പ്രാദേശിക കേന്ദ്രങ്ങൾ സ്ഥാപിക്കും
ഹാർഡ്‌‌വെയർ ഉത്പന്നങ്ങളുടെ ഏറ്റവും വലിയ ഇൻകുബേറ്ററായി  മാറി

മേയ്ക്ക് ഇൻ കേരളയ്ക്ക് 1829.13 കോടി  വകയിരുത്തി
സംരംഭക വർഷം പദ്ധതിയിൽ ഒന്നരലക്ഷം സംരംഭങ്ങൾ തുടങ്ങി
3 ലക്ഷത്തോളം ആളുകൾക്ക് തൊഴിലവസരം ലഭിച്ചു
 25 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും
ഇടത്തര-വലിയ വ്യവസായങ്ങൾക്ക് 773.09 കോടി
ഗ്രാമീണ ചെറുകിട വ്യവസായം, എംഎസ്എംഇ പദ്ധതിക്കായി 215 കോടി
സംരംഭങ്ങൾക്ക് 5% പലിശ നിരക്കിൽ 1-5 കോടി വരെ
എംഎസ്എംഇ, സ്റ്റാർട്ടപ്പുകൾ, വിദേശ മലയാളി സംരംഭങ്ങൾക്കായി
9 കോടി രൂപ പലിശ ഇളവിന് മാറ്റിവെക്കും

സ്റ്റാർട്ടപ്പുകളെയും വർക്ക് നിയർ ഹോം സംരംഭങ്ങളെയും സഹായിക്കും
മൂലധന സബ്സിഡിയും പലിശ സബ്സിഡിയും ഉൾപ്പെടുന്ന പദ്ധതികൾ
കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം 5000 കടന്നു
കേരള സ്റ്റാർട്ടപ്പ് മിഷന് 90.5 കോടി
ഇതിൽ 20 കോടി കളമശ്ശേരി കിൻഫ്രാ ഹൈടെക്ക് പാർക്കിൽ TIZ ന്
70.52 കോടി യുവജന സംരംഭക വികസന പ്രവർത്തനങ്ങൾക്ക്
സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളെ ത്വരിതപ്പെടുത്തുന്ന ഫണ്ട് ഓഫ് ഫണ്ട്സിൽ 46.1 കോടി  നിക്ഷേപിച്ചു


ഈ നിക്ഷേപം ഇന്നത്തെ വിപണി മൂല്യംവെച്ച് 3.12 മടങ്ങ് വർധിച്ചു
ഫണ്ട് ഓഫ് ഫണ്ട്സിൽ അധികമായി 20 കോടി വകയിരുത്തും
വർക്ക് ഫ്രം ഹോം ലീസ് സെന്ററുകൾ വ്യാപകമാക്കും
വർക്ക് ഫ്രം ഹോം വ്യാപിപ്പിക്കുന്നതിന് വർക്ക് പോഡുകൾ
‌സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളിൽ ഓഹരി നിക്ഷേപത്തിനുള്ള സാധ്യതകൾ ഭാവിയിൽ പരിഗണിക്കും

കെഎസ്ഐഡിസിക്ക് 127.5 കോടി
സ്റ്റാർട്ടപ്പ് ഉദ്യമങ്ങൾക്ക് 6 കോടി
തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിന് 15 കോടി
കേരള ഇൻഡസ്ട്രിയൽ ആൻഡ് കൊമേർഷ്യൽ പോളിസിയുടെ ഭാഗമായി സംരംഭങ്ങൾക്ക് സ്ഥിര മൂലധന നിക്ഷേപ സബ്സിഡി, ഇലക്ട്രിസിറ്റി ‍ഡ്യൂട്ടി ഇളവ്, സ്റ്റാംപ് ‍ഡ്യൂട്ടി രജിസ്ട്രേഷൻ ചാർജ് ഒഴിവാക്കൽ തുടങ്ങിയ ആനുകൂല്യങ്ങൾ
ഇവ ലഭ്യമാക്കാൻ 20 കോടി രൂപ

കിൻഫ്രാ ഫിലിം വീഡിയോ പാർക്കിന് 12.5 കോടി
പെട്രോ-കെമിക്കൽ പാർക്കിന് 13 കോടി
കൊച്ചി ബിപിസിഎല്ലിന് സമീപം 600 ഏക്കർ കണ്ടെത്തി
481 ഏക്കർ കിൻഫ്രയ്ക്കും 170 ഏക്കർ ബിപിസിഎല്ലിനും

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി
കിൻഫ്രയുടെ ആഭിമുഖ്യത്തിൽ കാക്കനാട് എക്സിബിഷൻ സെന്റർ
ഇതിനായി 12.5 കോടി രൂപ

11 വ്യവസായ പാർക്കുകളിലെ അടിസ്ഥാനസൗകര്യ വികസനം 30.6 കോടി
ഇലക്ട്രോണിക് പാക്കേജ് ടെസ്റ്റിംഗ് ഫെസിലിറ്റി 20 കോടി
ധാതൂകരണമേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് 5.57 കോടി

കേരളത്തെ എഐ ഹബ്ബാക്കി മാറ്റും
ഐബിഎമ്മുമായി ചേർന്ന്  എഐ കോൺക്ലേവ്
കോൺ‍ക്ലേവ് കേരളത്തിൽ ജൂലായിൽ
എഐ അവബോധത്തിന് 1 കോടി

കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷന് 117.18 കോടി
സ്റ്റേറ്റ് ഡാറ്റാ സെന്ററിന് 47 കോടി
കെസ്വാന് 12 കോടി വകയിരുത്തും

സംസ്ഥാനത്ത് 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ
ഇതിനായി 25 കോടി രൂപ നീക്കിവെക്കും

ടെക്നോ പാർക്ക് വികസനത്തിന് 27.47 കോടി
ഇൻഫോ പാർക്കിന്റെ പ്രവർത്തിന് 26.7 കോടി
സൈബർ പാർക്കിന് 12.8 കോടി രൂപ

ഒറ്റപ്പാലത്ത് ഗ്രഫീൻ അധിഷ്ഠിത ഉത്പന്നങ്ങൾ വികസിപ്പിക്കും
ഇതിനായി  പ്രീ പ്രൊഡക്ഷൻ സെന്റർ
260 കോടി  ചെലവ് കണക്കാക്കുന്നു
കേരള സ്റ്റേറ്റ് ഇൻ‍ഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ പ്രവർത്തനത്തിന് 119.91 കോടി രൂപ

ശബരിമല മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾക്ക് 27.6 കോടി
കെഎസ്ഇബി നിയന്ത്രണത്തിലുള്ള ഡാമുകൾക്ക് 15 കോടി
മുതിർന്ന പൗരൻമാർക്ക് സ്വകാര്യപങ്കാളിത്തത്തോടെ കെയർ സെന്ററുകൾ
മാധ്യമപ്രവർത്തകരുടെ ആരോഗ്യ ഇൻഷുറൻസ് 75 ലക്ഷമാക്കി

കായിക മേഖലയിൽ 10,000 തൊഴിലവസരം
കായിക സമ്മിറ്റിലൂടെ 5000 കോടിയുടെ നിക്ഷേപം

തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാന്റിന് 10 കോടി
മറൈൻ ഡ്രൈവിൽ ഭവന-വാണിജ്യ സമുച്ചയം
വാണിജ്യ സമുച്ചയം, റസിഡൻഷ്യൽ കോംപ്ലക്സ്, പരിസ്ഥിതി സൗഹൃദ പാർക്കുകൾ
2150 കോടിയുടെ അന്താരാഷ്ട്ര ഭവന-വാണിജ്യ സമുച്ചയം

സഹകരണ മേഖലയ്ക്ക് 134.42 കോടി രൂപ
പ്രാഥമിക-കാർഷിക-വായ്പാ സഹകരണ സംഘത്തിന് 15 കോടി
പട്ടിക ജാതി-പട്ടിക വർഗ സഹകരണ സംഘങ്ങൾക്ക് 7 കോടി
വനിതാ സഹകരണ സംഘങ്ങൾക്ക് 2.5 കോടി

ഖാദി മേഖലയ്ക്ക് 14.8 കോടി രൂപ
ഈ മേഖലയിൽ 14,000 പേർക്ക് തൊഴിലവസരം

  • കൊച്ചിൻ ഷിപ്പ്‌യാർഡിന് 500 കോടി രൂപ
  • ഗതാഗത മേഖലയിലെ വികസനം 1976.04 കോടി
  • തുറമുഖം, ലൈറ്റ് ഹൗസ്, കപ്പൽ ഗതാഗതം- 73.82 കോടി
  • അഴീക്കൽ, ബേപ്പൂർ, കൊല്ലം, ആലപ്പുഴ, പൊന്നാനി തുറമുഖങ്ങൾക്ക് 39.2 കോടി
  • കൊല്ലം തുറമുഖം ഏറ്റവും പ്രധാനപ്പെട്ട നോൺ മേജർ തുറമുഖമാക്കും

സംസ്ഥാനത്തെ നിർമാണ മേഖലയ്ക്ക് 1000 കോടി
സംസ്ഥാന ഹൈവേ നിർമാണത്തിന് 75 കോടി
ജില്ലാ റോഡ് വികസനത്തിന് 288.28 കോടി
കെഎസ്ഡിപി രണ്ടാംഘട്ട പദ്ധതിക്ക് 100 കോടി രൂപ
പരിസ്ഥിതി സൗഹാർദ BS6 നിലവാരത്തിലുള്ള ഡീസൽ ബസുകൾ വാങ്ങുന്നതിന് 92 കോടി രൂപ
4 വർഷത്തിനിടെ കെഎസ്ആർടിസിക്ക് 4917.92  അനുവദിച്ചു
വിവിധ പ്രവർത്തനങ്ങൾക്ക് പദ്ധതി ഇനത്തിൽ 128.54 കോടി രൂപ അനുവദിച്ചു

അഷ്ടമുടി-വേമ്പനാട്ടു കായലിൽ 2 സോളാർ ബോട്ടുകൾ
ഇതിനായി 5 കോടി രൂപ വകയിരുത്തും
KSINC-യുടെ നേതൃത്വത്തിൽ പുതിയ ക്രൂയിസ് നിർമാണത്തിന് 3 കോടി

കേരളത്തിന്റെ നേട്ടങ്ങളെ പറ്റി ഫീച്ചറുകളും വീഡിയോകളും
ഇതിന് 10 ലക്ഷം രൂപ പ്രോത്സാഹന സമ്മാനം

The budget at a glance will pave the way for private investment, especially for start-ups

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version