ഗതാഗത മേഖലയുടെ സമഗ്രവികസനത്തിനായി 1976 കോടി രൂപ അനുവദിച്ചു സംസ്ഥാന ബജറ്റ്. 1000 കോടിയുടെ റോഡ് നിർമാണ പ്രവർത്തനങ്ങൾ ഇക്കൊല്ലം നടത്തുമെന്നും ബജറ്റിൽ വ്യക്തമാക്കി. ഗ്രാമീണ റോഡുകളുടെ വികസനം ത്വരിതഗതിയിലാക്കും. കേരള സംസ്ഥാന ഗതാഗത പദ്ധതി KSTP യുടെ രണ്ടാം ഘട്ട തുടർ പദ്ധതികൾക്കായി 100 കോടി അനുവദിച്ചിട്ടുണ്ട്. സെൻട്രൽ റോഡ് ഫണ്ട് മുഖേനെ നടന്നു വരുന്ന 37 റോഡുകളുടെ വികസനത്തിനായി 81.85 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വിഴിഞ്ഞം പോർട്ട്, കൊച്ചി മെട്രോ, കണ്ണൂർ എയർ പോർട്ട് തുടങ്ങിയ പദ്ധതികളുടെ സുഗമവും സമയ ബന്ധിതവുമായ നിർമാണം സാധ്യമാക്കുന്നതിനായി 300.73 കോടി രൂപ വകയിരുത്തി.
ശബരിമല ഗ്രീൻഫീൽഡ് എയർ പോർട്ട് സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനും, പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനും 1.85 കോടി രൂപ നീക്കി വച്ചു.
കെഎസ്ആർടിസിക്ക് 128.54 കോടി രൂപ അനുവദിച്ചു. ഇതിൽ 92 കോടി പുതിയ ബസുകൾ വാങ്ങാനായാണ് അനുവദിച്ചത്. മൂന്നുവർഷത്തിനിടെ കെഎസ്ആർടിസിക്ക് 4917.92 കോടി അനുവദിച്ചതായും ബജറ്റിൽ വ്യക്തമാക്കി.
കൊച്ചി മെട്രോ റയിലിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി 2024-25 സാമ്പത്തികവർഷത്തേക്ക് 239 കോടി രൂപ വകയിരുത്തി. കൊച്ചിയിൽ സംയോജിത ജലഗതാഗത സംവിധാനം നടപ്പാക്കാൻ 150 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
വിഴിഞ്ഞം ഒഴികെയുള്ള തുറമുഖ വികസനത്തിനും കപ്പൽ ഗതാഗതത്തിനും 74.7 കോടിയും അനുവദിച്ചിട്ടുണ്ട്. കൊല്ലം തുറമുഖ വികസനത്തിന് പ്രത്യേക തുക വകയിരുത്തി. നീണ്ടകര,വലിയതുറ, കായംകുളം, മഞ്ചേശ്വരം അടക്കം സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങൾക്ക് അഞ്ച് കോടി രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു. അഴീക്കൽ, ബേപ്പൂർ, കൊല്ലം, ആലപ്പുഴ, പൊന്നാനി എന്നീ തുറമുഖങ്ങളുടെ സമഗ്ര അടിസ്ഥാന സൗകര്യ വികസനത്തിനായി 39.2 കോടി രൂപ വകയിരുത്തി.
1976 crores have been allocated in the State budget for comprehensive development of the Transport sector. It has also been stated in the budget that road construction works worth 1000 crores will be carried out this year. Development of rural roads will be accelerated. 100 crores has been allocated for the second phase of KSTP’s follow-up projects by the Kerala State Transport Scheme. 81.85 crores have been allocated for the development of 37 roads under the Central Road Fund.