ബജറ്റിൽ പ്രഖ്യാപിച്ച മറൈൻ ഡ്രൈവിലെ വാണിജ്യ – പാർപ്പിട സമുച്ചയം, സംസ്ഥാനത്ത്‌ ഹൗസിങ് ബോർഡ്‌ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതി കൂടിയാണ്. 2150 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. വാണിജ്യ സമുച്ചയത്തിനൊപ്പം റസിഡൻഷ്യൽ കോംപ്ലക്സ്, ഇക്കോ ഫ്രണ്ട്ലി പാർക്കുകൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരുലക്ഷം ചതുരശ്രയടി ഗ്രീൻബെൽറ്റും ഇതോടൊപ്പം ഉണ്ടാകും.

നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ – എൻബിസിസി ലിമിറ്റഡിന്‍റെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നിർമാണ പദ്ധതിയാണ് കൊച്ചിയിൽ തുടങ്ങാൻ പോകുന്നത്. ഒരാഴ്ച മുമ്പ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു

ഭവന നിർമാണ ബോർഡ് നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്ന് നിർമിക്കുന്ന അന്താരാഷ്ട്ര വാണിജ്യ – ഭവന സമുച്ചയം ഏറ്റവും വലിയ വാണിജ്യ – റെസിഡൻഷ്യൽ സമുച്ചയമായിരിക്കും. ഇതിൽ 3,59,000 ചതുരശ്ര അടി വിസ്തീർണമുള്ള വാണിജ്യ സമുച്ചയവും 35,24,337 ചതുരശ്ര അടി വിസ്തീർണമുള്ള റസിഡൻഷ്യൽ കോംപ്ലക്സും, പരിസ്ഥിതി സൗഹൃദ പാർക്കുകളും 19,42,000 ചതുരശ്ര അടി വിസ്തീർണമുള്ള പാർക്കിങ് സൗകര്യവും ഉണ്ടാകും .

എൻബിസിസി ലിമിറ്റഡിന്‍റെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നിർമാണ പദ്ധതിയാണ് കൊച്ചിയിൽ തുടങ്ങാൻ പോകുന്നത്.  

ഹൗസിങ് ബോർഡുമായി ഒപ്പിട്ട ധാരണപത്രത്തിന്‌ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതോടെ നിർമാണ ജോലികൾ ജൂണിൽ ആരംഭിക്കാനുള്ള നീക്കത്തിലാണ്‌ എൻബിസിസി. പലഘട്ടങ്ങളിലായി മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയ ഈ പദ്ധതിയെ കുറിച്ച് സർക്കാർ സൂഷ്മ പിശോധന നടത്തിയിരുന്നു.

ഗോശ്രീ റോഡിൽ ഹൗസിങ് ബോർഡിന്‍റെ സ്ഥലത്ത്‌ രണ്ടു സോണുകളിലായാണ്‌ വാണിജ്യ – പാർപ്പിട സമുച്ചയത്തിന്‍റെ നിർമാണം. രണ്ടു സോണുകളിലുമായി മൂന്ന്‌, നാല്‌ കിടപ്പുമുറി സൗകര്യത്തോടെ ഏറ്റവും ആധുനിക സുരക്ഷാ സംവിധാനവും പ്രീമിയം നിലവാരവുമുള്ള 2000 അപ്പാർട്ട്‌മെന്‍റുകളുണ്ടാകും. പദ്ധതി പ്രദേശത്തിനു ചുറ്റും ഒരുലക്ഷം ചതുരശ്രയടി ഗ്രീൻബെൽറ്റായി നിലനിർത്താനും ആലോചനയുണ്ട്.

പദ്ധതിയുടെ മാസ്‌റ്റർ പ്ലാൻ എൻബിസിസി ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. ഇതിന്‌ ഹൈ പവർ കമ്മിറ്റിയുടെ അംഗീകാരമായാൽ രൂപകൽപ്പനയ്‌ക്കും നിർമാണത്തിനുമായി ആഗോള ടെൻഡർ വിളിക്കലാണ് അടുത്ത ഘട്ടം. മൂന്നു വർഷം കൊണ്ട് പൂർത്തീകരിക്കുന്ന പദ്ധതിയുടെ മേൽനോട്ടച്ചുമതല ഹൗസിങ് ബോർഡിനാണ്‌.

The commercial-residential complex at Marine Drive, Cochin announced in the budget is also the biggest project being implemented by the Housing Board in the State of Kerala. 2150 crores have been allocated for the project in this year’s budget. Along with a commercial complex, the project includes a residential complex and eco-friendly parks. It will also have a green belt of one lakh square feet.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version