പേടിഎമ്മിന് മേൽ റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നേട്ടമുണ്ടാക്കി മറ്റു പേയ്മെന്റ് ആപ്പുകൾ. ഫെബ്രുവരി 29ന് ശേഷം പേടിഎമ്മിന്റെ ഭൂരിപക്ഷം സേവനങ്ങൾക്കും നിയന്ത്രണം കൊണ്ടു വന്ന് ആർബിഐ ഉത്തരവിട്ടത്.
കസ്റ്റമർ അക്കൗണ്ട്, വാലറ്റ്, ഫാസ്റ്റാഗ് എന്നിവയിൽ പുതിയ ഡെപോസിറ്റുകളോ ടോപ് അപ്പുകളോ സ്വീകരിക്കരുതെന്ന് ആർബിഐ അറിയിച്ചിരുന്നു. ഇതോടെ ആശങ്കയിലായ ഉപഭോക്താക്കൾ മറ്റ് പേയ്മെന്റ് ആപ്പുകളിലേക്ക് മാറി തുടങ്ങുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരി 29ന് ശേഷവും പേടിഎം പ്രവർത്തിക്കുമെന്ന് സിഇഒ വിജയ് ശേഖർ ശർമ പറയുന്നുണ്ടെങ്കിലും ഉപഭോക്താക്കൾ ആശങ്കയിലാണ്. ഗൂഗിൾ പ്ലേസ്റ്റോറിൽ ഫ്രീ ആപ്പ് വിഭാഗത്തിൽ പേടിഎമ്മിന്റെ റേറ്റിംഗ് 18ൽ നിന്ന് 40ലേക്ക് താഴ്ന്നു.
നേട്ടമുണ്ടാക്കി ഫോൺപേ
പേടിഎമ്മിന് മേൽ നിയന്ത്രണം വരുമെന്ന് ഉറപ്പായതോടെ ഫോൺപേ (PhonePe), ഗൂഗിൾ പേ ( Google Pay), എൻപിസിഐയുടെ ഭീം (BHIM) ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന്റെ എണ്ണം വർധിച്ചിട്ടുണ്ട്. ഫോൺ പേ, ഗൂഗിൾ പേ അടക്കമുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം വർധിച്ചതായി ആപ്പ് ഇന്റലിജൻസ് ഫേമായ ആപ്പ് ഫിഗേഴ്സാണ് ഡാറ്റ പുറത്തു വിട്ടത്. ഫോൺപേ ഡൗൺലോഡ് ചെയ്യുന്നത്തിന്റെ എണ്ണത്തിൽ 45% വർധനവുണ്ടായി. 2.79 ലക്ഷം പേരാണ് ഫെബ്രുവരി 3ന് ഫോൺപേ ഡൗൺലോഡ് ചെയ്തത്. ജനുവരി 31, ഫെബ്രുവരി 3നുള്ളിൽ 10.4 ലക്ഷം പേരും ഫോൺ പേ ഡൗൺലോഡ് ചെയ്തു.
പേടിഎമ്മിന്റെ മറ്റൊരു എതിരാളിയായ ഭീം ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിൽ ഒരാഴ്ച കൊണ്ട് 21.5% വർധനവുണ്ടായി. പേടിഎമ്മിന്റെ വാർത്ത് പുറത്ത് വന്ന് 4 ദിവസത്തിനുള്ളിൽ മാത്രം ഭീം ആപ്പ് ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണത്തിൽ 50% വർധനവുണ്ടായി. 5.93 ലക്ഷം പേർ ഭീം ആപ്പ് ഫെബ്രുവരി മൂന്നിനുള്ളിൽ ഡൗൺലോഡ് ചെയ്തു.
അതേസമയം ഗൂഗിൾപേയ്ക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. 4 ദിവസം കൊണ്ട് 8.4% വളർച്ച മാത്രമാണ് ഗൂഗിൾപേയുടെ ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായത്.
അതേസമയം പേടിഎം ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ച കൊണ്ട് പേടിഎം ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണത്തിൽ 24% കുറവുണ്ടായി.
In a startling move last week, the Reserve Bank of India (RBI) issued a directive ordering Paytm Payments Bank to cease accepting fresh deposits or top-ups in any customer account, wallets, or FASTags after February 29, citing concerns regarding non-compliance and regulatory issues. Despite efforts by the company to reassure users, including a statement from CEO Vijay Shekhar Sharma affirming that the Paytm app will remain functional beyond February 29, apprehensions among consumers have prompted a notable shift in app preferences.