സംരംഭകത്വത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ലഖ്പതി ദീദി സ്കീം. 2024-25 ഇടക്കാല ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ 3 കോടി സ്ത്രീകളെ ലഖ്പതി ദീദികളാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലഖ്പതി ദീദികളായാൽ എന്താണ് നേട്ടം? അറിയാം.

സാമ്പത്തിക ശാക്തീകരണത്തിന് ലഖ്പതി ദീദി
സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ചതാണ് ലഖ്പതി ദീദി സ്കീം. 2023 ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിക്കുന്നത്.

സ്വയംസഹായ സംഘങ്ങളിൽ അംഗങ്ങളായ സ്ത്രീകൾക്കാണ് ലഖ്പതി ദീദി സ്കീമിന്റെ നേട്ടം ലഭിക്കുക. എൻട്രപ്രണർ നൈപുണ്യം വികസിപ്പിക്കാൻ വിവിധ പരിശീലന പരിപാടികളാണ് സ്കീമിന് കീഴിൽ സർക്കാർ നടപ്പാക്കുന്നത്. വാർഷിക കുടുംബ വരുമാനം 1 ലക്ഷത്തിൽ കുറയാത്ത വനിതകൾക്ക് സ്കീമിന്റെ ഗുണഭോക്താകളാകാം. എൽഇഡി ബൾബുകളുടെ നിർമാണം, പ്ലംബിംഗ്, ഡ്രോൺ റിപ്പയറിംഗ് തുടങ്ങി നിരവധി വിഷയങ്ങളിൽ സ്ത്രീകൾക്ക് പരിശീലനം നൽകും. ലഖ്പതി സ്കീമിൽ ചേരാൻ താത്പര്യമുള്ള സ്ത്രീകൾ അടുത്തുള്ള അങ്കണവാടികളെ സമീപിച്ചാൽ മതിയാകും.

ആവശ്യമായ രേഖകൾ
- ആധാർ കാർഡ്
- പാൻ കാർഡ്
- തിരിച്ചറിയൽ രേഖ
- ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
- വരുമാന സർട്ടിഫിക്കറ്റ്
- പാസ്പോർട്ട് വലിപ്പത്തിൽ ഫോട്ടോഗ്രാഫ്
- രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ
- ഇമെയിൽ ഐഡി
Lakhpati Didi Scheme is a scheme introduced by the Central Government with the aim of empowering women through Entrepreneurship. In the Interim Budget 2024-25, Union Finance Minister Nirmala Sitharaman has announced that 3 crore women would be made Lakhpati Didis.