Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിദേശ ക്ലൗഡ് കമ്പനികൾക്ക് നികുതി ഇളവ്
News Update

വിദേശ ക്ലൗഡ് കമ്പനികൾക്ക് നികുതി ഇളവ്

ഇന്ത്യയെ ആഗോള ഡാറ്റാ സെന്റർ ഹബ്ബായി മാറ്റുന്നതിനുള്ള വലിയ നീക്കവുമായി കേന്ദ്ര സർക്കാർ. ബജറ്റിൽ വിദേശ ക്ലൗഡ് സേവന കമ്പനികൾക്ക് 20 വർഷം വരെ നികുതി അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
News DeskBy News Desk1 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയെ ആഗോള ഡാറ്റാ സെന്റർ ഹബ്ബായി മാറ്റുന്നതിനുള്ള വലിയ നീക്കവുമായി കേന്ദ്ര സർക്കാർ. ബജറ്റ് 2026ൽ വിദേശ ക്ലൗഡ് സേവന കമ്പനികൾക്ക് 20 വർഷം വരെ നികുതി അവധി പ്രഖ്യാപിച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഡാറ്റാ സെന്ററുകൾ വഴി ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ക്ലൗഡ് സേവനം നൽകുന്ന വിദേശ കമ്പനികൾക്ക് 2047 വരെ നികുതി ഇളവ് ലഭിക്കുമ. ദീർഘകാല മൂലധന നിക്ഷേപം ആകർഷിക്കുകയും, അതിവേഗം വളരുന്ന ഇന്ത്യയുടെ ഡാറ്റാ സെന്റർ ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുകയുമാണ് ഈ തീരുമാനത്തിന്റെ പിന്നിലുള്ള ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നത് നിർബന്ധമായും ഒരു ഇന്ത്യൻ റീസെല്ലർ സ്ഥാപനത്തിലൂടെയായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

Tax Holiday for Foreign Cloud Firms India

ഇതോടൊപ്പം, വിദേശ ക്ലൗഡ് കമ്പനികളുടെ അനുബന്ധ സ്ഥാപനങ്ങൾ നൽകുന്ന ഡാറ്റാ സെന്റർ സേവനങ്ങൾക്ക് ചിലവിന്റെ 15 ശതമാനം വരെ ‘സേഫ് ഹാർബർ’ പരിധിയും സർക്കാർ നിർദേശിച്ചു. ഇതിലൂടെ നികുതി സംബന്ധമായ വ്യക്തതയും പ്രവർത്തന കാര്യക്ഷമതയും കമ്പനികൾക്ക് ഉറപ്പാക്കാനാകും. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ വെബ് സർവീസസ് (AWS) തുടങ്ങിയ ആഗോള ക്ലൗഡ് ഭീമന്മാർ 2025ൽ മാത്രം ഏകദേശം 40 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. എഐയുടെ വ്യാപക ഉപയോഗവും പ്രാദേശിക ഡാറ്റാ സംരക്ഷണ നിയമങ്ങളും ഇന്ത്യയിലെ ഡാറ്റാ സെന്റർ മേഖലയിലേക്ക് പുതിയ നിക്ഷേപ തരംഗത്തിന് വഴിയൊരുക്കുകയാണ്.

അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ റിലയൻസ്, അദാനി, ടാറ്റ, എൽ & ടി തുടങ്ങിയ ഇന്ത്യൻ കോർപറേറ്റുകളും ആഗോള ഹൈപ്പർസ്കെയിലർമാരും ചേർന്ന് 70 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ ഒരു ഗിഗാവാട്ട് ശേഷിയുള്ള ഇന്ത്യയുടെ ഡാറ്റാ സെന്റർ ശേഷി ഏകദേശം ഒൻപത് ഗിഗാവാട്ടായി ഉയരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുറഞ്ഞ വൈദ്യുതി ചെലവ്, വേഗത്തിലുള്ള ഇൻഫ്രാസ്ട്രക്ചർ വികസനം, ശക്തമായ എഞ്ചിനീയറിംഗ് കഴിവുകൾ എന്നിവ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ആകർഷകമായ ഡാറ്റാ സെന്റർ ലക്ഷ്യസ്ഥാനങ്ങളിലൊന്നാക്കി മാറ്റുന്നുവെന്നാണ് വിലയിരുത്തൽ.

In a bold move to make India a global data center hub, Budget 2026 announces a 20-year tax holiday for foreign cloud firms until 2047. Learn about the investment incentives, Safe Harbor margins, and the push for a $70 billion data ecosystem.

20-Year Tax Holiday AWS India banner cloud computing India Data Center Hub India Data Center Investment digital infrastructure Foreign Cloud Service Providers Google Cloud India Nirmala Sitharaman Safe Harbor Margin Union Budget 2026
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil