കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് (KGDTIS) സംസ്ഥാനത്തെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും, ‘കേരളത്തിൽ നിർമ്മിച്ച് ലോകത്തിന് നൽകാൻ’ (build in Kerala for the world) ആവശ്യമായ മൂലധനം ലഭ്യമാക്കാനും വഴിയൊരുക്കുമെന്ന് ബ്ലൂ ക്ലൗഡ് ഇകോം (Blue Cloud Ecom) സ്ഥാപകനും ഉച്ചകോടിയുടെ ആതിഥേയനുമായ അലക്സ് ജോർജ്. രണ്ട് ദിവസത്തെ പരിപാടികളിലൂടെ വിദ്യാർത്ഥികൾ, നൂതനാശയക്കാർ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, നയതന്ത്ര പ്രതിനിധികൾ, സി.ഐ.ഒ-മാർ, സി.എക്സ്.ഒ-മാർ, സാങ്കേതിക രംഗത്തെ പ്രമുഖർ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉച്ചകോടിക്ക് സാധിച്ചു. ഉച്ചകോടി വിജയകരമായി പൂർത്തിയാക്കാൻ സമയവും സാന്നിധ്യവും നൽകി സഹകരിച്ച എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾക്ക് വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുന്ന വേദിയായി ഉച്ചകോടി മാറിയെന്നും, സ്റ്റാർട്ടപ്പുകൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാൻ ഇതിലൂടെ കഴിഞ്ഞുവെന്ന് പ്രതീക്ഷിക്കുന്നതായും അലക്സ് ജോർജ് ചൂണ്ടിക്കാട്ടി. എക്സ്പോ ഹാളിലൂടെ സഞ്ചരിച്ച് ടെക് പങ്കാളികളെ കാണാനും, പുതിയ സാങ്കേതികവിദ്യകൾ മനസ്സിലാക്കാനും, അവരുടെ പോർട്ട്ഫോളിയോകളിൽ നിന്ന് പഠിക്കാനും കമ്പനികൾക്ക് സാധിച്ചത് ഉച്ചകോടിയിൽ നിന്ന് മികച്ച നേട്ടമുണ്ടാക്കുന്നതിനൊപ്പം സമ്മിറ്റിന് ശേഷവും തുടർച്ചയായ ഇടപെടലുകൾക്കും ആശയവിനിമയത്തിനും വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലേക്ക് യാത്ര ചെയ്ത് എത്തിയ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, മറ്റ് വിദേശ വിശിഷ്ടാതിഥികൾ എന്നിവരുടെ പിന്തുണ വലിയ സ്വാധീനം ചെലുത്തിയതായും, ഭാവിയിലേക്ക് മുന്നോട്ട് കൊണ്ടുപോകാവുന്ന നിക്ഷേപങ്ങൾക്കും പങ്കാളിത്തങ്ങൾക്കും ബിസിനസ് ഇടപാടുകൾക്കും ഇത് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ദിവസം മുതൽ മികച്ച പിന്തുണയും വാർത്താ കവറേജും നൽകിയവർക്കും, രണ്ട് ദിവസങ്ങളിലായി ഉച്ചകോടിയുടെ ഭാഗമായ എല്ലാവർക്കും വിപുലമായ ടീമിനുമൊപ്പം അദ്ദേഹം നന്ദി അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രൂപപ്പെട്ട ഈ നിക്ഷേപങ്ങളും പങ്കാളിത്തങ്ങളും സൗഹൃദങ്ങളും കൂടുതൽ ശക്തമായി നിലനിൽക്കുമെന്നും, കേരളത്തിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവരാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Blue Cloud Ecom founder Alex George says KGDTIS 2026 will boost employment opportunities for Kerala’s youth and attract global investments to build in Kerala for the world.
