ആഗോള കൺസൾട്ടിംഗ് ഭീമനായ ഡെലോയിറ്റ് ഇന്ത്യ മംഗളൂരുവിൽ പുതിയ ഓഫീസ് തുറന്നു; അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,000-ത്തിലധികം പ്രൊഫഷണലുകളെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൊട്ടാര ചൗക്കിയിലെ wrkwrk Triangleൽ ആരംഭിച്ച പുതിയ ഓഫീസ് കർണാടക ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ ഉദ്ഘാടനം ചെയ്തു.

തുടക്കത്തിൽ 250 ജീവനക്കാരുമായി പ്രവർത്തിക്കുന്ന ഈ കേന്ദ്രം, ബെംഗളൂരുവിന് പുറത്ത് കർണാടകയിലെ ഡെലോയിറ്റിന്റെ ആദ്യ ഓഫീസും ഇന്ത്യയിലെ 27-ാമത്തെ ഓഫീസുമാണെന്ന് ഡെലോയിറ്റ് സൗത്ത് ഏഷ്യ സി.ഇ.ഒ റോമൽ ഷെട്ടി അറിയിച്ചു. നിർമ്മിതബുദ്ധി (AI), ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ, കൺസൾട്ടിംഗ്, ടാക്സ്, റിസ്ക് അഡ്വൈസറി തുടങ്ങിയ മേഖലകളിലായിരിക്കും ഇവിടുത്തെ പ്രൊഫഷണലുകൾ പ്രവർത്തിക്കുക.
കൂടാതെ, കമ്പനിയുടെ ബെംഗളൂരുവിലെ ഇന്നൊവേഷൻ ടീമിനെ പൂർണ്ണമായും മംഗളൂരുവിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ‘ഇന്ത്യയുടെ സിലിക്കൺ ബീച്ച്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മംഗളൂരുവിലെ പ്രാദേശിക പ്രതിഭകൾക്ക് നാട്ടിൽ തന്നെ ആഗോള നിലവാരമുള്ള തൊഴിലവസരങ്ങൾ ലഭ്യമാക്കാനും, മെട്രോ നഗരങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കുടുംബത്തോടൊപ്പം താമസിച്ച് ജോലി ചെയ്യാനും ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Deloitte India opens a new Mangaluru office with 250 employees and plans to hire over 1,000 professionals in two years across AI, analytics, cybersecurity and consulting.
