ഐടി അടിസ്ഥാനസൗകര്യങ്ങളുടെ വിസ്തൃതിയില്‍ തിരുവനന്തപുരത്തെ മറികടന്നു എറണാകുളം സംസ്ഥാനത്ത് ഒന്നാമതെത്തി. എറണാകുളത്ത് 15.74 ദശലക്ഷം ചതുരശ്ര അടി ഐടി സ്പേസ് ഉറപ്പാക്കാനായപ്പോൾ തിരുവനന്തപുരത്ത് ഇത് 14.25 ദശലക്ഷം ചതുരശ്ര അടിയാണ്. സംസ്ഥാനസര്‍ക്കാരിന്റെ ടെക് കേരളം വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം എറണാകുളത്തിന്റെ ഐടി വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിക്കുന്നത് കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കാണ്.

തിരുവനന്തപുരത്തെ ഐടി വികസനം പ്രധാനമായും ടെക്നോപാർക്ക് കേന്ദ്രീകരിച്ചാണെങ്കിൽ, എറണാകുളത്ത് ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, വിവിധ സ്വകാര്യ ഐടി പാർക്കുകൾ എന്നിങ്ങനെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. സംസ്ഥാനത്താകെ നിലവിൽ 30 ദശലക്ഷം ചതുരശ്ര അടിയിലധികം വികസിത ഐടി ഇടമാണുള്ളത്
കൊച്ചി, കൊരട്ടി, ചേര്‍ത്തല എന്നിവിടങ്ങളിലായി 323 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഇന്‍ഫോപാര്‍ക്കില്‍ 582 കമ്പനികളും 73,000 ജീവനക്കാരുമുണ്ട്.
എറണാകുളത്തു നിലവിൽ 15.74 ദശലക്ഷം ചതുരശ്ര അടി വികസിത ഐടി ഇടമാണുള്ളത്. ഇതിനുപുറമെ 9.44 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വികസന പദ്ധതികൾ വരാനിരിക്കുന്നു. ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, സിഎസ്ഇഇസഡ് (CSEZ), കിൻഫ്ര, സ്വകാര്യ ക്യാമ്പസുകൾ എന്നിവ ഉൾപ്പെടെയുള്ള ആകെ സൗകര്യങ്ങൾ കണക്കാക്കിയാൽ ഇത് ഏകദേശം 17.02 ദശലക്ഷം ചതുരശ്ര അടി വരെ വരുമെന്ന് കണക്കുകൾ വിലയിരുത്തുന്നു. ആറു ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ നിലവില്‍ നിര്‍മാണം പൂര്‍ത്തിയായിവരുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 10 ദശലക്ഷം ചതുരശ്രയടികൂടി വികസിപ്പിക്കുകയാണു ലക്ഷ്യമെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിലവിൽ 14.25 ദശലക്ഷം ചതുരശ്ര അടി വികസിത ഐടി ഇടമാണുള്ളത്. കൂടാതെ, 10.49 ദശലക്ഷം ചതുരശ്ര അടി പുതിയ ഐടി ഇടം നിർമ്മാണ ഘട്ടത്തിലോ ആസൂത്രണത്തിലോ ആണ്. സംസ്ഥാനത്തെ മൂന്നാമത്തെ പ്രധാന ഐടി ഹബ്ബായ കോഴിക്കോട്ട് നിലവിൽ 1.90 ദശലക്ഷം ചതുരശ്ര അടി വികസിത ഇടവും, 3.92 ദശലക്ഷം ചതുരശ്ര അടി വരാനിരിക്കുന്ന വികസന പദ്ധതികളുമുണ്ട്.
മൂന്നു സര്‍ക്കാര്‍ ടെക് പാര്‍ക്കുകളിലായി 30 ദശലക്ഷം ചതുരശ്ര അടി ഐടി ഇടം വികസിപ്പിച്ചിട്ടുണ്ട്. 1,200ലധികം കമ്പനികളാണ് ഈ പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്നത്. വരും വര്‍ഷങ്ങളില്‍ 20 ദശലക്ഷം ചതുരശ്രയടികൂടി വികസിപ്പിക്കാനാണു സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ ആദ്യ ഐടി പാര്‍ക്കാണു ടെക്നോപാര്‍ക്ക്. 768.63 ഏക്കര്‍ ഭൂമിയിലാണ് വ്യാപിച്ചുകിടക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഹരിത ടെക് പാര്‍ക്കുകളിലൊന്നായ, രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്ക് 768.63 ഏക്കര്‍ ഭൂമിയിലാണ് വ്യാപിച്ചുകിടക്കുന്നത്. ഇവിടെ 84,000ത്തിലധികം ജീവനക്കാരുണ്ട്. ടെക്നോപാർക്കിൽ 13.15 ദശലക്ഷം ചതുരശ്ര അടി നിര്‍മിത വിസ്തീര്‍ണമുള്ള പാര്‍ക്കില്‍ 10.21 ദശലക്ഷം ചതുരശ്ര അടി കൂടി വികസിപ്പിക്കാനാണ് പദ്ധതി.
Ernakulam has emerged as Kerala’s leading district in IT infrastructure, with 15.74 million sq. ft. of developed IT space, surpassing Thiruvananthapuram’s 14.25 million sq. ft. The growth of Infopark, SmartCity and private IT parks has driven Ernakulam’s expansion. Infopark aims to develop an additional 10 million sq. ft. of IT space over the next five years.
