15 മിനിറ്റിനുള്ളിൽ 248 കിലോമീറ്റൽ സഞ്ചരിക്കാനുള്ള ചാർജ്, 541 Km റേഞ്ച്, KIA ഇലക്ട്രിക് എസ്‍യുവി

പതിനഞ്ച് മിനിറ്റിൽ 248 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് സംഭരിക്കുവാൻ കഴിവ്, റേഞ്ച് 541 കി മീ വരെ. ഇന്ത്യ കാത്തിരിക്കുന്ന കിയയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‍യുവി EV 9 പരീക്ഷണ ഓട്ടത്തിലാണ്. ഇലക്ട്രിക് എസ്‍യുവി ഈ വർഷം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. EV 6ന് ശേഷമെത്തുന്ന കിയയുടെ രണ്ടാമത്തെ ഇലക്ട്രിക് എസ്‍യുവിയായിരിക്കും ഇവി 9.  

കഴിഞ്ഞ വർഷം ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഇവി 9 കൺസെപ്റ്റിന്റെ പ്രൊഡക്‌ഷൻ മോഡൽ തന്നെയായിരിക്കും പ്രീമിയം ഫീച്ചറുകളുമായി ഇന്ത്യയിലുമെത്തുക. കൂടുതൽ വിവരങ്ങൾ കിയ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. എന്നാൽ ഇലക്ട്രിക് ചാർജിങ്ങിന്റെ കാര്യത്തിൽ വിപ്ലവം സൃഷ്ഠിക്കുന്ന ഒന്നായിരിക്കും ഈ മോഡൽ. പതിനഞ്ച് മിനിറ്റിൽ 248 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് സംഭരിക്കാനുള്ള ശേഷി വാഹനത്തിന്റെ ബാറ്ററിക്കുണ്ട്.


76.1kWh, 99.8 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളാണ് EV 9 നുണ്ടാകുക. 76.1kWh ബാറ്ററി പായ്ക്ക് സിംഗിൾ മോട്ടർ റിയർ വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ 358 കിലോമീറ്റർ റേഞ്ച് ആകും EV 9 ഉറപ്പു നൽകുക. 99.8 kWh ഡ്യുവൽ മോട്ടർ റിയർ വീൽ ഡ്രൈവ് കോൺഫിഗറേഷനുള്ള മോഡലിന് 541 കിലോമീറ്റർ റേഞ്ചും ലഭിക്കും. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 24 മിനിറ്റ് കൊണ്ട്  80 ശതമാനം വരെ ചാർജ് ചെയ്യാനാകും.  

ആഡംബര സൗകര്യങ്ങളുള്ള ഇന്റീരിയറും, പ്രീമിയം ഫീച്ചറുകളുമായിട്ടാകും ഇവി 9 എത്തുക. LED ലാംപ്, ഡേടൈം റണ്ണിങ് ലാംപ്, പരിഷ്കരിച്ച ടെയിൽ ലാംപ് എന്നിവ വാഹനത്തിലുണ്ട്. ഇന്‍ഫോടെയ്ൻമെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ക്ലൈമറ്റ് കണ്‍ട്രോളിനുമായി മൂന്നു സ്‌ക്രീനുകളുണ്ട്. മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റീ ജനറേറ്റീവ് ബ്രേക്കിങ്ങ് പാഡില്‍ ഷിഫ്‌റ്റേഴ്‌സ് തുടങ്ങി ഫീച്ചറുകളുടെ വലിയ നിരയുണ്ട്.

ഇന്ത്യൻ വിപണിയിലെ വിഹിതം 10 ശതമാനമാക്കി ഉയർത്തുകയെന്ന കിയ 2.0 സ്ട്രാറ്റജി പ്രകാരമാണ് ഇലക്ട്രിക് എസ്‍യുവി ഇന്ത്യയിൽ പരീക്ഷണങ്ങൾ പൂർത്തിയാക്കി എത്തുന്നത്. ഇതിനു ശേഷം ഒരു ചെറു ഇലക്ട്രിക് മോഡൽ കൂടി അവതരിപ്പിക്കാനും KIA ഉദ്ദേശിക്കുന്നുണ്ട്.

Kia’s much awaited flagship electric SUV EV 9 is on test run in India. The electric SUV is expected to arrive in India this year. The EV9 will be Kia’s second electric SUV after the EV6. Capable of storing a charge to travel 248 km in fifteen minutes, the range is up to 541 kms. The same production model of the EV9 Concept showcased at the New Delhi Auto Expo last year will be made available in India with premium features.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version