പേടിഎം ആപ്പുകൾക്ക് നേരെയല്ല പേടിഎം പേയ്മെന്റ് ബാങ്കുകൾക്ക് നേരെയാണ് നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കി ആർബിഐ ഡെപ്യൂട്ടി ഗവർണർ ജെ സ്വാമിനാഥൻ. പേടിഎം ബാങ്കുകളുടെ ഭൂരിപക്ഷം സേവനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി കൊണ്ട് കഴിഞ്ഞ മാസമാണ് ആർബിഐ ഉത്തരവിട്ടത്. പേടിഎം ആപ്പിന് ഉത്തരവ് ബാധകമല്ലെന്ന് ജെ സ്വാമിനാഥൻ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിംഗിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

മാർച്ച് 1 മുതൽ ഡെപോസിറ്റുകൾ സ്വീകരിക്കുക, ഫണ്ട് ട്രാൻസ്ഫർ ചെയ്യുക എന്നിവയിൽ നിന്ന് പേടിഎം ബാങ്കുകളെ ആർബിഐ വിലക്കിയിരുന്നു. ആർബിഐയുടെ ഉത്തരവിന് പിന്നാലെ നിരവധി ബാങ്കുകൾ പേടിഎം ബാങ്കുകളിൽ നിന്ന് ഉപഭോക്താക്കളുടെ വാലറ്റ് മാറ്റിയിരുന്നു. പേടിഎം ബാങ്കുകളുമായി പങ്കാളിത്തമുണ്ടാക്കാൻ ചില ബാങ്കുകൾ ആർബിഐയുടെ റെഗുലേറ്ററി അംഗീകാരത്തിന് അപേക്ഷിച്ചിരുന്നു. പേടിഎം ബാങ്കുകളുമായി പങ്കാളിത്തമുണ്ടാക്കുന്നത് ബാങ്കുകളുടെ ബിസിനസ് തീരുമാനമായിരിക്കുമെന്ന് ആർബിഐ പറഞ്ഞു.

നിരന്തരമായി മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ആർബിഐ പറഞ്ഞു. തിരുത്തൽ നടപടികൾ സ്വീകരിക്കാൻ മതിയായ സമയം അനുവദിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. നിയന്ത്രണം ചിലപ്പോൾ മാസങ്ങളോളമോ വർഷങ്ങളോളമോ നീളാം.  


പേടിഎം ആപ്പ് പൂർണ പ്രവർത്തന സജ്ജമാണെന്നും ആപ്പിന്റെ സേവനങ്ങളെ ഒന്നും ബാധിച്ചിട്ടില്ലെന്നും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. വിവിധ ബാങ്കുകളുമായി പങ്കാളിത്തതോടെ സേവനങ്ങൾ മെച്ചപ്പെടുത്തുമെന്നും പേടിഎം ക്യൂആർ, സൗണ്ട് ബോക്സ്, കാർഡ് മെഷീൻ എന്നിവ പതിവ് പോലെ പ്രവർത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Explore the financial performance of profitable public sector enterprises in Kerala, including top earners and government grants provided. Learn about the growth trends and contributions to the state’s economy.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version