നടപ്പു സാമ്പത്തികവർഷം ഇതുവരെ 500 ട്രെയിൻ എൻജിനുകൾ എന്ന റെക്കോർഡ് നിർമാണ നേട്ടവുമായി ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്. പുതിയ ട്വിൻ ഇലക്ട്രിക് ചരക്കു എൻജിൻ നിർമാണത്തിന് പിന്നാലെയാണിപ്പോൾ ഈ റെയിൽവേ കമ്പനി.
2021-22 വര്‍ഷത്തെ 486 WAG-9 ട്വിന്‍ ട്രെയിന്‍ എന്‍ജിനുകള്‍ എന്ന റെക്കോർഡാണ് അവര്‍ തിരുത്തിയത്.
1950ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബെംഗാളിലെ ചിത്തരഞ്ജന് ലോക്കോമോട്ടീവ് വര്‍ക്സില്‍ WAP-5, WAP-7, WAG-9 എന്നിങ്ങനെ മൂന്നു തരം വൈദ്യുത തീവണ്ടി എന്‍ജിനുകളാണ് റെയില്‍വേക്കു വേണ്ടി നിര്‍മിക്കുന്നത്. WAP-5, WAP-7 എന്നിവ പാസഞ്ചര്‍ എന്‍ജിനുകളാണെങ്കില്‍ WAG-9 ചരക്കു തീവണ്ടി എന്‍ജിനുമാണ്. 12,000hp കരുത്തുള്ള WAG-9 ട്വിന്‍ എന്‍ജിനുകളാണ് 500 എന്‍ജിനുകളായി നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഇന്ത്യന്‍ റെയില്‍വേയുടെ കരുത്തുറ്റ എൻജിനാണ് WAG-9 ട്വിന്‍ എന്‍ജിനുകള്‍.
2028 ആവുമ്പോഴേക്കും 800 WAG-12 തീവണ്ടി എന്‍ജിനുകള്‍ നിര്‍മിക്കാനാണ് റെയില്‍വേയുടെ പദ്ധതി. ഇന്ത്യന്‍ റെയില്‍വേയിലെ എന്‍ജിനീയര്‍മാര്‍ കൂടുതല്‍ ട്വിന്‍ ലോക്കോസ് നിര്‍മിക്കാനുള്ള ശ്രമങ്ങളിലാണ്.
രണ്ട് ഡീസല്‍ എന്‍ജിനുകളെ ട്വിന്‍ ഇലക്ട്രിക് ചരക്ക് എന്ജിനുകളാക്കാന് പദ്ധതിയുണ്ട്. ഇതില്‍ ആദ്യത്തേത് WAGC-3 എന്നറിയപ്പെട്ടിരുന്ന WAG-10 എന്ന എന്‍ജിനാണ്. രണ്ട് WDG-3A ഡീസല്‍ എന്‍ജിനുകള്‍ ചേര്‍ക്കുന്നതോടെ ഇത് 10,000 എച്ച്പി ട്വിന്‍ ഇലക്ട്രിക് എന്‍ജിനായി മാറും. രണ്ടാമത്തേത് രണ്ട് WAG-4 ഡീസല്‍ എന്‍ജിനുകള്‍ ചേര്‍ന്നുള്ള WAG-11 എന്‍ജിനാണ്. ഈ ട്വിന്‍ എന്‍ജിനും 12,000എച്ച്പി കരുത്തുള്ളതായിരിക്കും.
പുതിയ WAG-9 ട്വിന്‍സിന് സാധാരണ WAG-9 തീവണ്ടി എന്‍ജിന്റെ ഇരട്ടി കരുത്തുണ്ട്. അതായത് 6,125 എച്ച്പി നേരെ 12,000 എച്ച്പി ആവുന്നതോടെ WAP-9 ട്വിന്‍ WAP-12ന്റെ ഒത്ത എതിരാളിയായി മാറും. 12 ആക്സിലുകളും 246 ടണ്‍ ഭാരവുമുണ്ട് ഈ എന്ജിന്. WAG-12നാവട്ടെ 8 ഡ്രിവന്‍ ആക്സിലുകളും 180 ടണ്‍ ഭാരവുമാണുള്ളത്.
WAG-9 തീവണ്ടി എന്‍ജിനേക്കാള്‍ കാര്യക്ഷമത കൂടുതലുള്ള WAG-12 ലോക്കോ 2018ലാണ് അവതരിപ്പിക്കപ്പെട്ടത്. WAG-9ന് 6,125 എച്ച്പിയാണ് കരുത്തെങ്കില്‍ WAG-12ന് 12,000എച്ച്പി കരുത്തുണ്ട്.
The Chittaranjan Locomotive Works (CLW) in West Bengal, the first locomotive manufacturing factory of Indian Railways is breaking all the previous manufacturing records. In the past, a record-breaking number of 436 engines were produced by the factory that manufactures railway engines. Now it has beaten its own record by manufacturing 500 rail engines.