തെക്കൻ കേരള തീരത്ത് നിന്ന് വേർതിരിച്ചെടുക്കുന്ന ധാതുമണൽ സംസ്ക്കരിക്കുന്ന ഒരു കയറ്റുമതി അധിഷ്ഠിത യൂണിറ്റാണ് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് CMRL. കേരളത്തിലെ സ്വകാര്യമേഖലയിലെ ഏക ഖനന സ്ഥാപനം.  ടൈറ്റാനിയം സ്‌പോഞ്ച് ഉൽപാദനത്തിൽ ഉപയോഗിക്കുന്ന സിന്തറ്റിക് റൂട്ടൈൽ, വിവിധ ആപ്ലിക്കേഷനുകൾക്കുള്ള ഫെറിക് ക്ലോറൈഡ്, വ്യാവസായിക ആവശ്യങ്ങൾക്കായി ഫെറസ് ക്ലോറൈഡ്, സെമോക്സ് തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങൾ  CMRL ഇങ്ങനെ ധാതു ഖനനത്തിലൂടെ നിർമ്മിക്കുന്നു.

കൊച്ചി ആസ്ഥാനമായി 1989-ൽ സ്ഥാപിതമായ  സ്വകാര്യ മേഖലയിലെ ഒരു പൊതു ലിസ്റ്റഡ് കെമിക്കൽ കമ്പനിയാണ് CMRL. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ (KSIDC) സഹായത്തോടെ 1989-ൽ ഡോ. എസ്.എൻ. ശശിധരൻ കർത്തയാണ് കമ്പനി സ്ഥാപിച്ചത് .  സിന്തറ്റിക് റൂട്ടൈൽ സ്‌പെയ്‌സിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഏക ഇന്ത്യൻ സ്ഥാപനമാണ് CMRL.

കൊച്ചി തുറമുഖത്ത് നിന്ന് ഏകദേശം 15 കിലോമീറ്റർ  അകലെയുള്ള ആലുവ  എടയാർ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് ഏരിയയിലാണ് പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത് .  ഇവിടെ കടൽത്തീരത്ത് 100 കിലോമീറ്റർ ചുറ്റളവിലാണ് കേരളത്തിൽ  ഇൽമനൈറ്റ് നിക്ഷേപം കണ്ടെത്തിയത്.  

1995 ൽ  കമ്പനിക്ക് സംസ്ഥാന സർക്കാരിൽ നിന്ന്  നീണ്ടകര-കായംകുളം ബെൽറ്റിൽ ബീച്ച് സാൻഡ് മിനറൽസ് ഖനത്തിനു ലൈസെൻസ് ലഭിച്ചു.
 തുടക്കത്തിൽ യന്ത്ര വൽകൃത ധാതു ഖനനത്തിലൂടെ  10000 ടിപിഎ ബെനെഫിഷിയേറ്റഡ്‌  ഇൽമനൈറ്റ് എന്ന  സിന്തറ്റിക് റൂട്ടയിലും,  12500 ടിപിഎ ഫെറിക് ക്ലോറൈഡും ഉൽപ്പാദനം ആരംഭിച്ചു .

തുടർന്ന്, കമ്പനി സിന്തറ്റിക് റൂട്ടൈലിൻ്റെ ഉൽപ്പാദന ശേഷി 45000 TPA ആയും ഫെറിക് ക്ലോറൈഡ് 24000 TPA ആയും ഫെറസ് ക്ലോറൈഡ് 72000 TPA ആയും Cemox 18000 TPA ആയും ഉയർത്തി.

 CMRL-ൻ്റെ  ഉൽപ്പന്നങ്ങൾക്കായി ഇൽമനൈറ്റ് പോലുള്ള ധാതുക്കൾ അടങ്ങിയ ഈ ധാതു മണൽ ഖനനം CMRL ആശ്രയിക്കുന്നു. എന്നാൽ ഖനനം നീണ്ടകര മുതൽ കായംകുളം വരെ  കടൽക്ഷോഭം ഉൾപ്പെടെയുള്ള പാരിസ്ഥിതിക ആശങ്കകളിലേക്ക് നയിച്ചു, ഖനനത്തിൻ്റെ ആഘാതത്തിനെതിരെ 2018 ൽ സേവ് ആലപ്പാട്ട് എന്ന  പേരിൽ ആലപ്പാട്ടു കനത്ത ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു.

Cochin Minerals and Rutile Limited (CMRL), a unit specializing in titanium sponge production, based in Kerala, India. CMRL manufactures synthetic rutile, ferric chloride, and other products utilizing ilmenite deposits while addressing environmental concerns.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version