അയോധ്യയിൽ 100 കോടി രൂപയ്ക്ക് 5 സ്റ്റാർ ഹോട്ടൽ തുടങ്ങാൻ ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോം ഈസ് മൈട്രിപ് (EaseMyTrip). അയോധ്യയിൽ 5 സ്റ്റാർ ഹോട്ടൽ തുടങ്ങി കൊണ്ട് ഹോസ്പിറ്റാലിറ്റി ബിസിനസിലേക്ക് ചുവടുവെക്കാനാണ് ഈസ്മൈട്രിപ്പിന്റെ ലക്ഷ്യം.

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ 1 കിലോമീറ്റർ ചുറ്റളവിലാണ് ഈസ്മൈട്രിപ്പ് ഹോട്ടൽ പണിയുന്നത് എന്നാണ് റിപ്പോർട്ട്. ഇതിനായി ജീവാനി ഹോസ്പിറ്റാലിറ്റി കമ്പനിയിൽ നിന്ന് 100 കോടി രൂപയുടെ നിക്ഷേപം സ്വീകരിക്കും.
അയോധ്യയിൽ ഹോട്ടൽ തുടങ്ങാനുള്ള പ്രൊപ്പോസലിന് ഫെബ്രുവരി 11ന് നടന്ന ബോർഡ് മീറ്റിംഗിൽ അംഗീകാരം നൽകി. എക്സ്ചേഞ്ച് ഫയലിംഗിൽ ആണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
അയോധ്യയിലും ലക്ഷദ്വീപിലും മികച്ച സാധ്യതകൾ കാണുന്നുണ്ടെന്ന് ഈസ്മൈട്രിപ്പ് കോഫൗണ്ടർ പ്രശാന്ത് പിട്ടി പറഞ്ഞു. കമ്പനിയുടെ ഡിസംബർ പാദത്തിലെ വരുമാനത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് പിട്ടി ഇക്കാര്യം പറഞ്ഞത്. ഡിസംബർ പാദത്തിൽ കമ്പനിയുടെ വരുമാനം 9.6 % വർധിച്ച് 45.6 കോടി രൂപയായി. മറ്റ് കമ്പനികൾ വാങ്ങാനും ഈസ്മൈട്രിപ്പ് ലക്ഷ്യമിടുന്നുണ്ട്. ഇതിനായി 100 കോടി രൂപ കമ്പനി ബോർഡ് അനുവദിച്ചിട്ടുണ്ട്.

EaseMyTrip starts a new venture with a five-star hotel in Ayodhya, signalling strategic expansion into hospitality amid growing tourist interest, showcasing financial resilience and commitment to redefining guest experiences

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version