റേഷൻ കടകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയുള്ള ബാനറുകൾ സ്ഥാപിക്കണമെന്ന കേന്ദ്ര നിർദേശത്തോട് എതിർപ്പ് പ്രകടിപ്പിച്ച് കേരളം.  ബ്രാൻഡിംഗിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറുകൾ റേഷൻ കടകളുടെ മുന്നിൽ സ്ഥാപിക്കണമെന്നും പ്രധാനമന്ത്രിയുടെ ചിത്രമുള്ള കവറുകൾ വിതരണം ചെയ്യണമെന്നും കേന്ദ്ര ഭക്ഷ്യ സെക്രട്ടറി, സംസ്ഥാന ഭക്ഷ്യ സെക്രട്ടറിയോട് നിർദേശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രമുള്ള സെൽഫി പോയിന്റും റേഷൻ കടകൾക്ക് മുന്നിൽ വെക്കണമെന്ന് നിർദേശമുണ്ടായിരുന്നു. ഇതിനോട് മുഖം തിരിച്ചിരിക്കുകയാണ് കേരളം. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തരവേളയിൽ പി. അബ്ദുൾ ഹമീദ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ 14,000ൽ അധികം റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ സ്ഥാപിച്ച് റിപ്പോർട്ട് നൽകാൻ എഫ്സിഐയേയും സംസ്ഥാന ഭക്ഷ്യ വകുപ്പിനെയും കേന്ദ്രം ചുമതലപ്പെടുത്തിയിരുന്നു. കൂടാതെ തിരഞ്ഞെടുത്ത 550 റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള സെൽഫി പോയിന്റുകൾ സ്ഥാപിക്കണമെന്നും നിർദേശിച്ചിരുന്നു. ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിന് കേന്ദ്രസർക്കാരിന്റെ ലോഗോ പതിപ്പിച്ച ക്യാരി ബാഗുകൾ  ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.
നിർദേശ പ്രകാരം പ്രധാനമന്ത്രിയുടെ ചിത്രവും സെൽഫി പോയിന്റും റേഷൻ കടകളിൽ സ്ഥാപിക്കുമോയെന്നും ഇതിനുള്ള തുക ഏത് ഫണ്ടിൽ നിന്ന് വകയിരുത്തുമെന്നുമാണ് പി. അബ്ദുൾ ഹമീദ് എംഎൽഎ മുഖ്യമന്ത്രിയോട് ചോദിച്ചത്.

Kerala opposes the central government’s directive mandating Prime Minister’s photo on ration shop banners. The state refuses compliance and questions funds for selfie points with the Prime Minister’s photo.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version