2021 ഡിസംബർ 27ന് ശേഷം ആദ്യമായി ബിറ്റ്കോയിൻ വില 16.3% ഉയർന്ന് 50,000 ഡോളറെത്തി. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ബിറ്റ്കോയിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷയും ബിറ്റ് കോയിൻ വില ട്രാക്ക് ചെയ്യാൻ രൂപവത്കരിച്ച യുഎസ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിന് കഴിഞ്ഞ മാസം അംഗീകാരം ലഭിച്ചതുമാണ് ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ വില കുതിക്കാൻ സഹായിച്ചത്.
കഴിഞ്ഞ ദിവസം ബിറ്റ്കോയിന്റെ വില 4.96% ഉയർന്ന് 49,899 ഡോളറിലെത്തി. കഴിഞ്ഞ മാസം സ്പോട്ട് ഇടിഎഫ് ലോഞ്ച് ചെയ്തതാണ് ബിറ്റ്കോയിന് നേട്ടമായതെന്ന് ക്രിപ്റ്റോ ലെൻഡിംഗ് പ്ലാറ്റ് ഫോമായ നെക്സോയുടെ (Nexo) കോ-ഫൗണ്ടർ അൻ്റോണി ട്രെൻചേവ് പറഞ്ഞു.
തിങ്കളാഴ്ച ക്രിപ്റ്റോ സ്റ്റോക്കുകളിലും കുതിപ്പ് കണ്ടു. ക്രിപ്റ്റോ എക്സ്ചേഞ്ച് കോയിൻബെയ്സിൽ 4.9% വർധനവും ക്രിപ്റ്റോ മൈനർ റിയോട്ട് പ്ലാറ്റ്ഫോമുകളിൽ 10.8% വർധനവും മാരത്തോൺ ഡിജിറ്റലിൽ 11.9% വർധനവും രേഖപ്പെടുത്തു.
ബിറ്റ്കോയിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ സോഫ്റ്റ്വെയർ ഫേം മൈക്രോസ്ട്രാറ്റജിയുടെ ഓഹരി 10.2% വർധിച്ചു.
ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്റ്റോ കറൻസിയായ ഈഥറിന്റെ വില 4.12% വർധിച്ച് 2,607 ഡോളർ ആയി.
Bitcoin surged past $50,000, driven by anticipation of interest rate cuts and US ETF regulatory approval, marking a 16.3% increase since the year’s start.