ഉഭയ കക്ഷി ബന്ധം പുതുക്കിയും വിവിധ മേഖലകളിൽ കരാറിലേർപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാനും.

യുഎഇയിൽ 2 ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് പ്രധാനമന്ത്രി. യുഎഇയിലെ ആദ്യത്തെ ഹൈന്ദവ ശിലാക്ഷേത്രമായ ബിഎപിഎസ് (BAPS-ബാപ്സ്) മന്ദിറിന്റെ ഉദ്ഘാടനവും നടത്തും. അബുദാബിയിൽ ക്ഷേത്രം നിർമിക്കാൻ എല്ലാ സഹകരണവും നൽകിയ യുഎഇ പ്രസിഡന്റിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

ഊർജ മേഖല അടക്കം 8 മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി. നിക്ഷേപം, ഇൻസ്റ്റന്റ് പേയ്മെന്റ് പ്ലാറ്റ്ഫോം, ഡൊമസ്റ്റിക് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഇന്റർലിങ്കേജ്, സാമ്പത്തിക ഇടനാഴി, ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലാണ് ഇരുവരും തമ്മിൽ കരാറിലേർപ്പെട്ടത്. എൽഎൻജിക്ക് വേണ്ടി ഇന്ത്യ ദീർഘകാല കോൺട്രാക്ടിലേർപ്പെടും.

ഇരുരാജ്യങ്ങളിലും നിക്ഷേപം വർധിപ്പിക്കാൻ കരാറിൽ ധാരണയായി. ഉഭയകക്ഷി നിക്ഷേപക കരാറിലാണ് യുഎഇയും ഇന്ത്യയും ഏർപ്പെടാൻ പോകുന്നത്.
ഊർജ സുരക്ഷ-ഊർജ വ്യാപാര സഹകരണ കരാറിൽ ഇരുവരും ഏർപ്പെട്ടു. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കായി ഉഭയകക്ഷി ധാരണയായി. കരാറിലൂടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പരസ്പരം ബന്ധിപ്പിക്കും. ഇന്ത്യയുടെ റൂപേ കാർഡും യുഎഇയുടെ ജയ്‌വാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള കരാർ. ഇതുവഴി യുഎഇയിൽ റൂപേ കാർഡ് അനായാസം ഉപയോഗിക്കാം.

അബുദാബി  പോർട്സ് കമ്പനി- ഗുജറാത്ത് മാരിടൈം ബോർഡ് കരാറിലൂടെ തുറമുഖങ്ങൾ പരസ്പരം ഉപയോഗിക്കും. ഗുജറാത്തിലെ ലോത്തൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് വികസനത്തിനും ധാരണയായി.  കൂടാതെ ദേശീയ ആർക്കൈവിലെ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനും പൈതൃക, മ്യൂസിയം സഹകരണത്തിനും കരാറുകളിലേർപ്പെട്ടു.

മൂന്നാം മോദി സർക്കാർ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ. കഴിഞ്ഞ ദിവസം സെയ്ദ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന അഹ്‌ലാൻ മോദി പരിപാടിയിൽ യുഎഇയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. 2047ൽ ഇന്ത്യ വികസിത രാജ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Prime Minister Narendra Modi reaffirms India’s commitment to becoming the world’s third-largest economy by highlighting significant progress and projections of GDP growth.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version