സാങ്കേതിക വിദ്യയുടെ കാര്യത്തിലാണെങ്കിലും സ്റ്റാർട്ടപ്പിന്റെ കാര്യത്തിലാണെങ്കിലും സ്ത്രീകളുടെ സാന്നിധ്യമില്ലാത്ത രംഗങ്ങൾ ഇന്ന് തീരെയില്ല എന്നു പറയാം. സാമ്പത്തിക ശാക്തീകരണത്തിലൂടെയേ സ്ത്രീ ശാക്തീകരണം സാധ്യമാകുകയുള്ളൂവെന്ന തിരിച്ചറിവിൽ ലോകം എത്തിക്കഴിഞ്ഞു.
സ്വയം സാമ്പത്തിക സ്വാതന്ത്ര്യം നേടുകയല്ല, മറ്റുള്ളവരെ അതിന് സഹായിക്കുകയും ചെയ്യുന്ന സ്ത്രീകൾ നമ്മുക്ക് ചുറ്റുമുണ്ട്. ചില വനിതകൾ എന്റർപ്രണർ-എന്ന തലത്തിൽ തങ്ങളുടെ മേഖലയിൽ വെന്നിക്കൊടി പാറിക്കുകയും ചെയ്യുന്നു. സൗന്ദര്യ വർധക ഉത്പന്നങ്ങൾ, ഭക്ഷണം, വസ്ത്രം, അലങ്കാര വസ്തു നിർമാണം എന്നീ മേഖലകളിലേ വനിതാ എന്റർപ്രണർമാർ ശോഭിക്കുകയുള്ളൂവെന്ന പൊതുബോധം തിരുത്തി കുറിച്ച വനിതകളും നിരവധി.
കൈവെച്ച മേഖലകളിൽ വിജയം കൈവരിച്ച 25 വനിതാ എന്റർപ്രണർമാരെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് സ്റ്റാർട്ടപ്പ്, എന്റർപ്രണർ മേഖലയിൽ പ്രവർത്തിക്കുന്ന എക്സ്ക്ലൂസീവ് മീഡിയാ പ്ലാറ്റ് ഫോമായ Channeliam.com. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ഈ വനിതാ എന്റർപ്രണർമാരുടെ നേട്ടങ്ങളും ഇന്നൊവേഷനും Channeliam ഫീച്ചർ ചെയ്യും.
രണ്ട് കാറ്റഗറികളിലായിട്ടാണ് തിരഞ്ഞെടുപ്പ്
1. ബെസ്റ്റ് ഇൻ ഫീൽഡ്: പതിവ് രീതിയിൽ നിന്ന് മാറി, വ്യത്യസ്ത മേഖലകളിൽ സ്റ്റാർട്ടപ്പ്/സംരംഭം തുടങ്ങിയവരാണോ? ടെക്നോളജി, സുസ്ഥിര നിർമാണം തുടങ്ങിയ മേഖലകളിൽ നേട്ടം കൈവരിച്ചിട്ടുണ്ടോ? വ്യത്യസ്ത മേഖലകളിൽ സ്റ്റാർട്ടപ്പ്/സംരംഭം തുടങ്ങി വിജയിച്ചവർക്ക് വേണ്ടിയുള്ളതാണ് ഈ കാറ്റഗറി. മേഖലയിൽ വിപ്ലവം സൃഷ്ടിച്ച 10 എന്റർപ്രണർമാരെയാണ് ബെസ്റ്റ് ഇൻ ഫീൽഡിൽ തിരഞ്ഞെടുക്കുക.
2. ഇന്നൊവേറ്റേഴ്സ് സ്പോട്ട് ലൈറ്റ്: മാർക്കറ്റിൽ ആരും പരീക്ഷിക്കാത്ത പ്രൊഡക്ടുകളോ സേവനങ്ങളോ കൊണ്ട് അത്ഭുതം സൃഷ്ടിച്ചോ? അത്തരക്കാരെ കണ്ടെത്തുകയാണ് ഇന്നൊവേറ്റേഴ്സ് സ്പോട്ട് ലൈറ്റിലൂടെ Channeliam.
നോമിനേഷനുള്ള മാനദണ്ഡം:
– ഉടമസ്ഥത: ദക്ഷിണേന്ത്യൻ സംസ്ഥാന ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന്റെ ഉടമ/ഫൗണ്ടർ/കോഫൗണ്ടർ ആയിരിക്കണം നോമിനി
– പ്രായപരിധിയില്ല: ഏത് പ്രായത്തിൽ വേണമെങ്കിലും പുത്തനൊരു ഐഡിയ തലയിൽ ഉദിക്കാം, ഏത് പ്രായത്തിലും എന്റർപ്രണറകാം. അതിനാൽ ഇവിടെയും എല്ലാ പ്രായത്തിലുള്ള വനിതകളെയും പരിഗണിക്കും.
-കപ്പിൾപ്രണർമാർ വേണ്ട: സ്റ്റാർട്ടപ്പുകൾ ഒറ്റയ്ക്ക് നയിക്കുന്ന വനിതകൾക്ക് മാത്രമാണ് നോമിനേഷന് അവസരം.
– ട്രാൻസ്വുമൺ/സിസ്ജെൻഡർ: ഇവിടെ ജെൻഡറിന്റെ പേരിൽ മാറി നിൽക്കണ്ട, ട്രാൻസ് വനിതകൾക്കും, സിസ്ജെൻഡർ വനിതകൾക്കും അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെട്ട വനിതാ എന്റർപ്രണർമാർക്കുള്ള നേട്ടം
– തിരഞ്ഞെടുക്കപ്പെടുന്ന വനിതാ എന്റർപ്രണർമാരെ Channeliam ഫീച്ചർ ചെയ്യും. ദക്ഷിണേന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രേക്ഷകരിലേക്കാണ് നിങ്ങൾ എത്താൻ പോകുന്നത്. സൗജന്യമായാണ് ഫീച്ചർ ചെയ്യുന്നത്.
– വനിതാ എന്റർപ്രണർമാർക്കും അവരുടെ സ്റ്റാർട്ടപ്പിനും നേട്ടങ്ങളും ഇന്നൊവേഷനും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം.
– നെറ്റ്വർക്കിംഗ് അവസരം: ഫീച്ചർ ചെയ്ത എന്റർപ്രണർമാർക്ക് സമാന ആശയങ്ങൾ പങ്കുവെക്കുന്ന വ്യക്തികൾ, ഇൻഡസ്ട്രീ ലീഡർമാർ, കൊളാബറേറ്റർമാർ കണ്ടെത്താനും ബന്ധങ്ങൾ സ്ഥാപിക്കാനുമുള്ള അവസരം.
എങ്ങനെ നോമിനേറ്റ് ചെയ്യാം
– ദക്ഷിണേന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന വനിതാ എന്റർപ്രണർമാർക്ക് നേരിട്ട്, വിശദ വിവരങ്ങൾ ചേർത്ത് ഫെബ്രുവരി 28ന് മുമ്പായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കാം. മികച്ച വനിതാ എന്റർപ്രണർമാരാണെന്ന് തോന്നുന്നവരുടെ വിവരങ്ങൾ വിശദമായി ചേർത്ത് മറ്റുള്ളവർക്കും നോമിനേറ്റ് ചെയ്യാനുള്ള അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന വനിതാ എന്റർപ്രണർമാരെ ഇമെയിൽ വഴി വിവരം അറിയിക്കും.
Channeliam, a prominent AI-powered media platform focusing on startups and entrepreneurs, has announced an exclusive opportunity for women entrepreneurs based in South India. In celebration of International Women’s Day, Channeliam is set to feature the achievements and innovations of Top 25 trailblazing women entrepreneurs in its upcoming special segment.