രാജ്യത്തെ വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന് പിഎം സൂര്യ ഘർ; മുഫ്ത് ബിജ്ലി യോജന സ്കീലേക്ക് കേന്ദ്രം 75,000 കോടി രൂപ നീക്കിവെക്കും.

1 കോടി വീടുകൾക്ക് മാസം സൗജന്യമായി 300 യൂണിറ്റ് വൈദ്യുതി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പിഎം സൂര്യ ഘർ; മുഫ്ത് ബിജ്ലി യോജനയ്ക്ക് വേണ്ടി 75,000 കോടി രൂപ വകയിരുത്തിയതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അർഹതപ്പെട്ടവർക്ക് സോളാർ പാനൽ സ്ഥാപിക്കാനുള്ള സബ്സിഡി തുക അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭിക്കും.

ബാങ്ക് ലോണുകൾക്ക് പലിശ ഇളവ് ലഭിക്കും.
നാഷണൽ ഓൺലൈൻ പോർട്ടൽ വഴിയായിരിക്കും പ്രവർത്തനം. സ്കീം പൊതുജനങ്ങളിലേക്ക് എത്തിക്കാൻ തദ്ദേശ ഭരണകൂടം, പഞ്ചായത്ത് എന്നിവ പ്രചാരണം നൽകും.
വൈദ്യുത ബില്ല് തുക കുറയ്ക്കാനും അതുവഴി കൂടുതൽ തുക മിച്ചം പിടിക്കാനും കുടുംബങ്ങളെ പദ്ധതി സഹായിക്കും. നാഷണൽ ഓൺലൈൻ പോർട്ടൽ വഴി സോളാർ പാനൽ സ്കീമിലേക്ക് അപേക്ഷിക്കാൻ പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തു.

The PM Surya Ghar: Muft Bijli Yojana, India’s ambitious rooftop solar scheme aimed at providing free electricity to one crore households. Discover how this initiative emphasizes financial incentives, grassroots promotion, and sustainable energy solutions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version