ടാറ്റ ഗ്രൂപ്പിന്റെ ഓഹരി സ്വന്തമാക്കാൻ നീക്കം നടത്തി മുകേഷ് അംബാനിയുടെ റിലയൻസ്. വാൾട്ട് ഡിസ്നി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാറ്റാ പ്ലേയുടെ 29.8% ഓഹരിയാണ് റിലയൻസ് സ്വന്തമാക്കാൻ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ട്. ഇതുവഴി രാജ്യത്തെ ടെലിവിഷൻ വിതരണ മേഖലയിൽ അതികായന്മാരാകാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
ബിസിനസ് സ്റ്റാൻഡേർഡ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
എല്ലാം മുകേഷ് അംബാനി വിചാരിക്കുന്ന പോലെ നടന്നാൽ ആദ്യമായി റിലയൻസും ടാറ്റയും ഒന്നിക്കും. ടാറ്റാ പ്ലേ പ്ലാറ്റ്ഫോമിൽ ജിയോ സിനിമ കാണാനും പറ്റും. ഒടിടി പ്ലാറ്റ് ഫോമിലൂടെ ജിയോ സിനിമയ്ക്ക് കൂടുതൽ റീച്ച് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് റിലയൻസ്.
ടാറ്റാ പ്ലേയുടെ 50.2% ഓഹരി ടാറ്റാ സൺസിന്റെ ഉടമസ്ഥതയിലാണ്. ഡിസ്നിയെ കൂടാതെ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫണ്ടിംഗ് കമ്പനിയായ ടെമസെകിനും (Temasek) ഓഹരിയുണ്ട്.
ടെമസെക് 1 ബില്യൺ ഡോളർ വില മതിക്കുന്ന 20% ഓഹരി വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ ടാറ്റാ പ്ലേയുടെ വരുമാനത്തിൽ 105 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. ഇതാണ് ടാറ്റാ പ്ലേയിൽ നിന്ന് മാറി ചിന്തിക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്.
റിലയൻസും ഡിസ്നിയും ഒരുമിച്ച് ഇന്ത്യയിൽ ഏറ്റവും വലിയ മീഡിയാ-എന്റർടെയ്ൻമെന്റ് പ്ലാറ്റ് സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. ഐപിഒയിൽ ടാറ്റാ പ്ലേയുടെ ഓഹരി വിൽക്കാൻ ഡിസ്നി ലക്ഷ്യമിട്ടിരുന്നു. എന്നാൽ ലിസ്റ്റിംഗ് നീട്ടു പോയതോടെ ഡിസ്നി മറ്റു വഴികൾ അന്വേഷിക്കുകയാണ്.
Reliance Industries, led by Mukesh Ambani, is reportedly in advanced talks to acquire a substantial stake in Tata Play from Walt Disney, marking a pivotal move in India’s television distribution sector. This potential collaboration could reshape the industry landscape, with Reliance aiming to expand its footprint and integrate JioCinema with Tata Play.