ഇന്നൊവേറ്റീവായ ആശയങ്ങൾ കൊണ്ട് ഇലക്ട്രിക് വാഹന (EV) സ്റ്റാർട്ടപ്പ് മേഖലയിൽ സ്വന്തമായി ഇടം ഉറപ്പിച്ചവരാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യുത് ടെക് സർവീസ് പ്രൈവറ്റ് ലിമിറ്റഡ്. സിതിജ് കോതി (Xitij Kothi), ഗൗരവ് ശ്രീവാസ്തവ എന്നിവർ ചേർന്ന് 2021ൽ തുടങ്ങിയ വിദ്യുത് ഇ-വാഹനങ്ങൾ വാങ്ങുന്ന പ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുന്നു. നവീന സാമ്പത്തിക ആശയങ്ങൾ കൊണ്ടാണ് വിദ്യുത് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഒരേ പോലെ വിദ്യുതിന്റെ സേവനം ഉപയോഗപ്പെടുത്താം.

ഇ-വാഹനങ്ങൾ വാങ്ങുക, ഫിനാൻസ് ചെയ്യുക, പുനർവിൽപ്പന എന്നിവയ്ക്ക് വിദ്യുത് സഹായിക്കും. കസ്റ്റം ഫിനാൻസിംഗിനുള്ള അവസരവും വിദ്യുത് മുന്നോട്ട് വെക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ഇ-വിക്ക് സെക്കന്ററി മാർക്കറ്റ് ഒരുക്കുകയാണ് വിദ്യുത് തങ്ങളുടെ സേവനങ്ങളിലൂടെ. OEM, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ ((NBFC) എന്നിവരുമായുള്ള പങ്കാളിത്തതോടെയാണ് വിദ്യുത് ഇതെല്ലാം സാധ്യമാക്കുന്നത്.
ബി2സി കേന്ദ്രീകരിച്ചാണ് വിദ്യുത് പ്രധാനമായും പ്രവർത്തിക്കുന്നത്. എനർജി ടെക്, ഓട്ടോ ടെക്, ട്രാൻസ്പോർട്ടേഷൻ, ലോജിസ്റ്റിക്സ് ടെക്, എൻവിറോൺമെന്റ് ടെക് തുടങ്ങിയ മാർക്കറ്റ് മേഖലകളിൽ വിദ്യുത് തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇ-വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന് വഴിയൊരുക്കുന്ന വിദ്യുത് നാല്പതോളം പേർക്ക് ജോലിയും ഉറപ്പാക്കിയിട്ടുണ്ട്.
3one4 കാപ്പിറ്റലിന്റെ നേതൃത്വത്തിൽ നടന്ന ഫണ്ടിംഗ് റൗണ്ടിൽ 10 മില്യൺ ഡോളർ സമാഹരിക്കാൻ വിദ്യുതിന് സാധിച്ചു. രാജ്യത്തെ 40 നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ വിദ്യുത് ഈ തുക വിനിയോഗിക്കും. 2025ഓടെ ജീവനക്കാരുടെ എണ്ണം ഇരട്ടിപ്പിക്കാനും വിദ്യുതിന് ലക്ഷ്യമുണ്ട്.
വിദ്യുതിന്റെ പ്രവർത്തന മികവിൽ വിശ്വാസമർപ്പിച്ച നിക്ഷേപകർ നിരവധിയാണ്. മഹീന്ദ്ര, പിയാഗോ, യൂലർ മോട്ടോർ എന്നിവരുമായി വിദ്യുത് പങ്കാളിത്തമുണ്ടാക്കിയിട്ടുണ്ട്. 

Vidyut Tech Services, electric vehicles, EV financing, EV lifecycle management, innovative financing, sustainable mobility, EV adoption, electric vehicle ecosystem, electric vehicle ownership, Series A funding.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version