ഇനി ഹൈവേയിൽ സഞ്ചരിച്ച കൃത്യം ദൂരത്തിനു മാത്രം ആനുപാതികമായി ടോൾ  നൽകിയാൽ മതിയാകും. അതിനു വാഹനങ്ങൾ ടോൾ കേന്ദ്രത്തിൽ നിർത്തേണ്ട ആവശ്യവുമില്ല.  റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിൻ്റെ   ജിപിഎസ് അധിഷ്‌ഠിത ടോൾ സംവിധാനങ്ങളുടെ പൈലറ്റ് പ്രോജക്ടുകൾ വിജയമായതോടെ ഇനി ദേശിയ പാതകളിലെ  ടോൾ പിരിവ് ജി പി എസ് അധിഷ്ഠിതമാകും.  ദേശീയ പാതകളിൽ ജിപിഎസ് അധിഷ്ഠിത ഹൈവേ ടോൾ പിരിവ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ടെൻഡർ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു കഴിഞ്ഞു.  

ടോൾ പ്ലാസകളിലെ  ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഹൈവേകളിൽ സഞ്ചരിക്കുന്ന കൃത്യമായ ദൂരത്തിന് വാഹനമോടിക്കുന്നവരിൽ നിന്ന് പണം ഈടാക്കാനുമാണ് നടപടി. രാജ്യത്തെ ടോൾ പ്ലാസകൾക്ക് പകരമായി ദേശീയ പാതകളിൽ ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനങ്ങളുടെ പൈലറ്റ് പ്രോജക്ടുകൾ നടപ്പാക്കുകയായിരുന്നു കേന്ദ്രം. വാഹനങ്ങൾ നിർത്താതെ ഓട്ടോമേറ്റഡ് ടോൾ പിരിവ് സാധ്യമാക്കുന്നതിന് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ  ഉപയോഗിച്ചുള്ള   ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനങ്ങളുടെ രണ്ട് പൈലറ്റ് പദ്ധതികൾ മന്ത്രാലയം നടത്തി.

2018-19 കാലയളവിൽ, ടോൾ പ്ലാസയിൽ വാഹനങ്ങൾക്കായുള്ള ശരാശരി കാത്തിരിപ്പ് സമയം 8 മിനിറ്റായിരുന്നു. 2020-21, 2021-22 കാലയളവിൽ ഫാസ്ടാഗുകൾ അവതരിപ്പിച്ചതോടെ വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ് സമയം 47 സെക്കൻഡായി കുറഞ്ഞു.

ദേശീയ പാതകളിൽ ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനം നടപ്പിലാക്കാൻ സർക്കാർ ഒരു കൺസൾട്ടൻ്റിനെ നിയോഗിച്ചിട്ടുണ്ടെന്ന് ഈ മാസം ആദ്യം ലോക്‌സഭയിൽ നിതിൻ ഗഡ്കരി പറഞ്ഞിരുന്നു.

The Ministry of Road Transport and Highways plans to implement GPS-enabled toll plaza management systems on national highways, aiming to streamline traffic flow and reduce toll booth congestion. Learn about the implications of this initiative for commuters and the transportation sector.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version