വിവിധ തൊഴിൽ മേഖലകളിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കാനായി വർക്ക്സ്റ്റേഷൻ തുടങ്ങാൻ കേരളം. നവകേരള സ്ത്രീ സദസ്സിലാണ് വനിതകൾക്കായി വർക്ക് സ്റ്റേഷൻ ആരംഭിക്കാൻ സംസ്ഥാനം പദ്ധതിയിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.
ജോലിക്കും വിനോദസഞ്ചാരത്തിനും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് വർക്ക്സ്റ്റേഷനാണ് വരാൻ പോകുന്നത്. കേരളത്തിന് പുറത്തു നിന്നുള്ളവരെയും വർക്ക്സ്റ്റേഷൻ സ്വാഗതം ചെയ്യും.
വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപമായിരിക്കും വർക്ക്സ്റ്റേഷനുകൾ സ്ഥാപിക്കുക. തൊഴിലിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ വർക്ക്സ്റ്റേഷനുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമായും സ്ത്രീകളെയാണ് വർക്ക്സ്റ്റേഷനുകൾ ലക്ഷ്യംവെക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കും ഊർജമാകും.
കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ജോലി ഉപേക്ഷിക്കുന്നവരിൽ സ്ത്രീകളാണ് മുന്നിലെന്ന് ഒരു പഠനത്തിൽ തെളിഞ്ഞിരുന്നു. പലപ്പോഴും സംസ്ഥാനത്തിന് പുറത്തോ ജില്ലയ്ക്ക് പുറത്തോ ജോലി ചെയ്യേണ്ടി വരുന്ന വനിതകളാണ് താമസ സ്ഥലത്ത് നിന്ന് ദൂരകൂടുതൽ കാരണം ജോലി ഉപേക്ഷിക്കുന്നതിൽ അധികവും. വിദ്യാസമ്പന്നരായ യുവതികളാണ് ഇത്തരത്തിൽ ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കേണ്ടി വരുന്നത്. ഇത് തിരിച്ചറിഞ്ഞാണ് വർക്ക്സ്റ്റേഷൻ എന്ന ആശയം മുന്നോട്ടു വെച്ചത്. ഇതുവഴി വനിതകൾക്ക് താമസസ്ഥലത്തിന് അടുത്ത് തന്നെ ജോലി ചെയ്യാൻ സാധിക്കും.
കേരളത്തിൽ വനിതകൾക്കിടയിൽ എൻട്രപ്രണിയർ താത്പര്യവും വർധിച്ചു വരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 2002-24 വരെയുള്ള കാലഘട്ടത്തിൽ വനിതകൾ നേതൃത്വം നൽകുന്ന 73,002 സംരംഭങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Kerala is initiating workspace stations to increase women’s participation in various sectors, promoting both employment and leisure activities. Learn about the state’s efforts to welcome women from rural and urban areas into workspace stations and address their diverse needs.