സാമൂഹിക മാധ്യമങ്ങളിലും മറ്റും ഇപ്പോൾ ചർച്ച ആനന്ദ് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും വിവാഹ ആഘോഷമാണ്. റിലയൻസിന്റെ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ ആനന്ദ് അംബാനിയുടെയും രാജസ്ഥാനിൽ നിന്നുള്ള വ്യവസായിയും എൻകോർ ഹെൽത്ത് കെയർ ഗ്രൂപ്പ് ഉടമ വീരേൻ മർച്ചന്റ്-ഷൈല മർച്ചന്റ് ദമ്പതികളുടെ മകൾ രാധികാ മർച്ചന്റിന്റെയും വിവാഹം ജൂലൈ 12നാണ് തീരുമാനിച്ചിരിക്കുന്നത്.
വിവാഹച്ചടങ്ങിൽ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും മാത്രമായിരിക്കില്ല പങ്കെടുക്കുക, മെറ്റ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ആൽഫാ ബെറ്റ്സ് സിഇഒ സുന്ദർ പിച്ചൈ തുടങ്ങിയവരുമുണ്ടായിരിക്കും. വിവാഹത്തിന് മുന്നോടിയായുള്ള പ്രീവെഡ്ഡിംഗ് ചടങ്ങൾക്കുമുണ്ട് പ്രത്യേകത. മാർച്ച് 1 മുതൽ 3 വരെ നടക്കുന്ന പ്രീ വെഡ്ഡിംഗ് ചടങ്ങുകൾ ജാംനഗറിലുള്ള അംബാനി എസ്റ്റേറ്റിലാണ് നടത്തുന്നത്. മൂന്ന് ദിവസത്തെ പ്രീ-വെഡ്ഡിങ് ചടങ്ങുകളിൽ അതിഥികൾക്ക് പ്രത്യേക ഡ്രസ് കോഡ് ഉണ്ടായിരിക്കും. പ്രീ-വെഡ്ഡിങ്ങിന്റെ ആദ്യ ദിവസം എലഗന്റ് കോക്ടെയിൽ വസ്ത്രങ്ങൾ ധരിക്കാനാണ് അതിഥികളോട് നിർദേശിച്ചിരിക്കുന്നത്. രണ്ടാം ദിനം ജാംനഗറിലെ അംബാനിയുടെ ആനിമൽ റസ്ക്യു റീഹാബിലിറ്റേഷൻ സെന്ററിൽ പരിപാടികളുണ്ട്. പിന്നാലെ ദേശി തീമിൽ പരിപാടികളും നടക്കും. അവസാന ദിവസം ടസ്കർ ട്രയൽസ്, ഹാഷ്ടാക്ഷർ എന്നി പരിപാടികളാണ് സംഘടിപ്പിക്കുക. അതിഥികൾക്കുള്ള താമസ സൗകര്യം മുതൽ മേക്കപ്പ് ആർട്ടിസ്റ്റുകളെ വരെ മുൻക്കൂട്ടി ഒരുക്കിയിട്ടുണ്ട്.
അതിഥികളുടെ വസ്ത്രങ്ങൾ കഴുകി നൽകാനും സൗകര്യമുണ്ട്. അതിഥികൾക്ക് ഭക്ഷണമൊരുക്കാൻ ഇൻഡോറിൽ നിന്ന് 65 ഷെഫുമാരാണ് എത്തിയിരിക്കുന്നത് എന്നാണ് വിവരം. 2,500 വിഭവങ്ങളായിരിക്കും അതിഥികൾക്കായി വിളമ്പുക. തായ്, ജപ്പാനീസ്, മെക്സിക്കൻ, പാഴ്സി, പാൻ ഏഷ്യൻ വിഭവങ്ങൾ മെനു കാർഡിൽ ഇടം പിടിച്ചിട്ടുണ്ട്. 4 നേരം വിളമ്പുന്ന ഭക്ഷണത്തിൽ ഒന്നു പോലും അടുത്ത നേരത്തേക്ക് ആവർത്തിക്കില്ല. അതിഥികൾക്ക് എന്തെങ്കിലും ഭക്ഷണ നിയന്ത്രണമുണ്ടെങ്കിൽ മുൻക്കൂട്ടി അറിയിക്കാവുന്നതാണ്.
പ്രഭാത ഭക്ഷണത്തിന് മാത്രം 70ഓളം വിഭവങ്ങളുടെ ഓപ്ഷനുണ്ട്. ലഞ്ചിനും ഡിന്നറിനും 250 വിഭവങ്ങളും ഉണ്ടാകും. രാത്രി 12 മുതൽ നാല് വരെ 80ഓളം സ്നാക്കുകളാണ് വിളമ്പുക.
The lavish pre-wedding celebrations of Anant Ambani and Radhika Merchant, featuring a gastronomic voyage spanning continents and showcasing the epitome of luxury and indulgence.