കൊച്ചി മെട്രോയിൽ യാത്ര ചെയ്ത ആരാധകരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ എആർ റഹ്മാൻ. പൃഥ്വിരാജ് പ്രധാന കഥാപാത്രമായി എത്തുന്ന ആടുജീവിതം ചിത്രത്തിന്റെ വെബ്സൈറ്റ് ലോഞ്ചിനായി കൊച്ചിയിലെത്തിയപ്പോഴാണ് എആർ റഹ്മാനും സംവിധായകൻ ബ്ലസിയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും കൊച്ചി മെട്രോയിൽ കയറിയത്. സെൽഫിയെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചവർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.

എആർ റഹ്മാൻ കൊച്ചി മെട്രോയിൽ കയറുന്നതും ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മാർച്ച് 10നാണ് ആടുജീവിതത്തിന്റെ ഓഡിയോ ലോഞ്ച്. മാർച്ച് 28ന് ചിത്രം തിയേറ്ററിലെത്തും.

ബെന്യാമിന്റെ ആടു ജീവിതം എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അമല പോൾ നായികയായി എത്തുന്ന ആടുജീവിതം മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്യും. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്കാർ അവാർഡ് ജേതാക്കളായ എആർ റഹ്മാൻ- റസൂൽ പൂക്കുട്ടി എന്നിവർ ഒന്നിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഛായാഗ്രഹണം സുനിൽ കെഎസ്.

Experience the excitement as music maestro AR Rahman, along with director Blessy and the crew of the film “Aadujeetvam,” boards the Kochi Metro, delighting fans and sparking a social media frenzy. Get ready for the audio launch on March 10 and the theatrical release on March 28, as this movie, based on Benjamin’s renowned novel, becomes a milestone in Prithviraj’s career, featuring Oscar winners AR Rahman and Rasool Pookutty.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version