ഒരു വരവിന് കൂടി ഫോർഡ്

രണ്ട് കൊല്ലം മുമ്പ് ഇന്ത്യ വിട്ട ഫോർഡ് മടങ്ങി വരവിന് ഒരുങ്ങുന്നു. കോംപാക്ട് എസ്‌യുവി അടക്കം കുറച്ചധികം പുതിയ ഉത്പന്നങ്ങളുമായിട്ടാണ് ഫോർഡ് മടങ്ങി വരവിന് തയ്യാറെടുക്കുന്നത്. ചെന്നൈയിലെ വാഹന നിർമാണ ഫാക്ടറിയിലായിരിക്കും ഹൈബ്രിഡ്-ഇലക്ട്രിക് വാഹനങ്ങൾ വ്യവസായിക അടിസ്ഥാനത്തിൽ വികസിപ്പിക്കുക.


ഇതിന് മുമ്പ് 1953ലും ഇന്ത്യയിൽ നിർമാണവും വിൽപ്പനയും അവസാനിപ്പിച്ച് ഫോർഡ് മടങ്ങിയിരുന്നു. പ്രതീക്ഷിച്ചത് പോലെ പിഎൽഐ സ്കീമിന്റെ ആനുകൂല്യങ്ങൾ ലഭിക്കാതെ ആയതോടെയാണ് 2022ൽ ഫോർഡ് ഒരിക്കൽ കൂടി രാജ്യം വിട്ടതെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ കാർ നിർമാതാക്കളായ ഫോർഡ് എസ്‌യുവിയുടെ പുതിയൊരു ഡിസൈനിന് പേറ്റന്റ് നേടിയതായാണ് സൂചന. ഡിസൈനിന്റെ വിശദ വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഹ്യൂണ്ടായ് ക്രേറ്റ സെഗ്മന്റിൽ ഈ ഡിസൈനുമായി ഫോർഡ് വരുമെന്നാണ് കരുതുന്നത്.
മടങ്ങി വരവിന് മുന്നോടിയായി ഏതെങ്കിലും പ്രാദേശിക വാഹന നിർമാതാക്കളുമായി ഫോർഡ് പങ്കാളിത്തമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. ജോയിന്റ് വെഞ്ച്വറിന് ടാറ്റ ഗ്രൂപ്പുമായി ഫോർഡ് സംസാരിക്കുമെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
ഫോർഡിന്റെ ചെന്നൈയിലെ ഫാക്ടറിയിൽ നിലവിൽ 2 ലക്ഷം വാഹനങ്ങളും 340,000 എൻജിനുകളും നിർമിക്കാൻ നിലവിൽ സൗകര്യമുണ്ട്. ഇലക്ട്രിക് വാഹനത്തിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് ഫോർഡ്.

Ford Motor’s anticipated comeback in the Indian market with a focus on introducing new products, including a compact SUV, and shifting towards hybrid and electric vehicles.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version