ഇന്നവേഷൻ ചലഞ്ച് പുരസ്‌കാരവുമായി  Techgentsia

AI സഹായത്തോടെയുള്ള  വീഡിയോകോൺഫറൻസിംഗ്/ വെബിനാർ സംവിധാനം വിജയകരമായി അവതരിപ്പിച്ച് കേന്ദ്ര ഐ ടി മന്ത്രാലയം സംഘടിപ്പിച്ച ഭാഷിണി ഗ്രാൻഡ് ഇന്നൊവേഷൻ ചലഞ്ചിലും Techgentsia ഒന്നാമതെത്തി. ഇന്ത്യയ്ക്കുവേണ്ടി ഒരു വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ-  ഭാരത് വി സി – തദ്ദേശീയമായി നിർമിച്ച് ഐടി മന്ത്രാലയത്തിൻറെ ഒരു കോടി രൂപയുടെ പുരസ്കാരം നേടിയതിനു പിന്നാലെയാണ് 50 ലക്ഷം രൂപയുടെ പുതിയ അംഗീകാരം തേടിയെത്തിയിരിക്കുന്നത്. ചേർത്തല പള്ളിപ്പുറം  ഇൻഫോപാർക്കിലാണ് Techgentsia Software Technologies Pvt. Ltd. പ്രവർത്തനം.  

ഇന്ത്യയിലെ അംഗീകൃത ഭാഷകളിൽ റിയൽ ടൈം  ട്രാൻസ്ലേഷൻ നടത്താൻ കഴിയുന്ന  വീഡിയോകോൺഫറൻസിങ്/ വെബിനാർ  സംവിധാനമാണ്  ടെക്ജൻഷ്യ ചലഞ്ചിൽ അവതരിപ്പിച്ചത്.  

വിവിധ ഇന്ത്യൻ ഭാഷകളിൽ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വോയിസ് ടൂ വോയിസ്  ട്രാൻസ്ലേഷനും ടെക്സ്റ്റ് ടൂ ടെക്സ്റ്റ് ട്രാൻസ്ലേഷനും സാധ്യമാകുന്നതിനും ഇന്ത്യയുടെ ഭാഷാവൈവിധ്യത്തിലെ പരിമിതികളെ  സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറികടക്കുന്നതിനും  വേണ്ടിയാണ്   മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഐ ടി, ഭാഷിണി  ചലഞ്ച് പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ വിവിധ ഭാഷകളിൽ മുൻകൂട്ടി പരിശീലനം നൽകിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ  ഭാഷിണി പ്ലാറ്റ്ഫോം വഴി കേന്ദ്ര സർക്കാർ  ഓപ്പൺ ആപ്ലിക്കേഷൻ പ്രോഗ്രാമ്മിങ്  ഇന്റർഫേസുകൾ (API) ആയി ലഭ്യമാക്കിയിട്ടുണ്ട്  . ഇതുപയോഗിച്ച് വിവിധ ആപ്ലിക്കേഷനുകൾ നിർമ്മിക്കുക എന്നതായിരുന്നു ഭാഷിണി ഗ്രാൻഡ് ഇന്നോവേഷൻ ചലഞ്ച്.

ഭാഷിണി ഗ്രാൻഡ് ഇന്നോവേഷൻ ചലഞ്ചിൽ രണ്ട് പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ ആണ് ഉൾപ്പെടുത്തിയിരുന്നത്. ഒന്നാമത്തേത് ലൈവ് സ്പീച്ച് ടൂ സ്പീച്ച് ട്രാൻസ്ലേഷൻ, രണ്ടാമത്തേത് ഡോക്യുമെന്റ് ടെക്സ്റ്റ് ട്രാൻസ്ലേഷൻ. ഇതിൽ ആദ്യത്തെ വിഭാഗത്തിൽ ആണ് ടെക്ജൻഷ്യ മത്സരിച്ചത്.
ഒന്നാം സ്ഥാനമായി  50 ലക്ഷം രൂപയാണ് ലഭിക്കുക. ഒപ്പം ഈ മേഖലയിൽ സർക്കാർ പ്രോജക്ടുകളിലേക്കുള്ള കോൺട്രാക്ടും ഇത് വഴി ടെക്ജൻഷ്യക്ക്  ലഭ്യമാകും.

നാല് സ്റ്റേജുകളിൽ ആയിട്ടായിരുന്നു ഏഴ് മാസങ്ങൾ നീണ്ടു നിന്ന  ഭാഷിണി ഗ്രാൻഡ് ഇന്നോവേഷൻ ചലഞ്ച്.

Ministry of Electronics and Information Technology organized the Techgentsia Grand Innovation Challenge, promoting AI-driven real-time translation technology to bridge language barriers in India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version