സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും, അടിസ്ഥാനപരമായി ബിസിനസ്സ് എന്നത് അവസരങ്ങളെ ഉപയോഗിപ്പെടുത്തുന്ന ഒരു കലയാണ്. പ്രകൃതിദത്തമായ പ്രൊഡക്റ്റുകൾക്ക് ഡിമാന്റ് കൂടിവരുന്ന ഇക്കാലത്ത്, നാച്വറൽ പ്രൊഡക്റ്റുകളെ ലോകമാകെ മാർക്കറ്റ് ചെയ്യാനും അതിൽ വിപുലമായ ബിസിനസ് കണാനും ദീർഘവീക്ഷണമുള്ള സംരംഭകർക്കേ കഴിയൂ. മാർക്കറ്റ് ഡിമാന്റും, സാമ്പത്തിക ലാഭവും കണക്കുകൂട്ടുന്നതിനൊപ്പം അതിൽ സാമൂഹികമായ നന്മയും കരുണയും സന്നിവേശിപ്പിക്കുന്ന ബിസിനസ്സുകാരാണെങ്കിലോ അവർ മാസ്മരിക പ്രഭാവമുള്ള ക്രാന്തദർശികളുമാകും.
പൂർണ്ണമായും പ്രകൃതിദത്തമായ പഞ്ഞി ഉപയോഗിച്ചുള്ള കിടക്കകൾ നിർമ്മിച്ച് ലോകമാകെ ഡിമാന്റ് സൃഷ്ടിക്കുന്ന പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ് ഗോകുലം ഗോപാലൻ. ഗോകുലവും അൻപത് വർഷമായി പഞ്ഞിക്കിടക്ക നിർമ്മിക്കുന്ന KVH ഗ്രൂപ്പും ലയിച്ചാണ് ഗോകുലം ബ്യൂണോ ബെഡ്ഡുകള്‍ പുറത്തിറങ്ങുന്നത്. നാടൻ പഞ്ഞിക്കായ ശേഖരിച്ച്, നൂറ് ശതമാനം ശുദ്ധമായ പഞ്ഞിക്കിടക്കകൾ നിർമ്മിക്കുന്ന ലോകത്തെ അപൂർവ്വം കമ്പനികളിലൊന്നായി മാറുകയാണ് ഗോകുലം ബ്യൂണോ ബെഡ് കമ്പനി.
നവജാത ശിശുക്കൾക്കും വയോജനങ്ങൾക്കും കിടപ്പ് രോഗികൾക്കും ശാരീരികമായ സൗഖ്യം നൽകുന്നതാണ് ഈ പ്രകൃതിമെത്തകൾ. ഇന്ത്യൻ പഞ്ഞിക്ക് ലോകമാകെ ലഭിക്കുന്ന സ്വീകാര്യത കൂടി അറിയുമ്പോഴാണ്, നീണ്ട സംരംഭ ജീവിതത്തിൽ എപ്പോഴും പുത്തൻ സാധ്യത തേടുകയും അവ പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഗോകുലം ഗോപാലന്റെ സംരംഭക നൈപുണ്യം വായിച്ചെടുക്കേണ്ടത്. ഗോകുലം ഗ്രൂപ്പും കെ വി എച്ച് ഗ്രൂപ്പും ചേര്‍ന്ന് കുട്ടികള്‍ക്കായി നിർമ്മിക്കുന്ന ഗോകുലം ബ്യൂണോ ബേബി കെയര്‍ പ്രോഡക്റ്റ് പുറത്തിറക്കുന്ന ചടങ്ങിലും വ്യത്യസ്ത കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അദ്ദേഹം പരിപാലിച്ചു വരുന്ന വയോജനങ്ങൾക്കൊപ്പമാണ് ഗോകുലം ബ്യൂണോ ബെഡ്ഡുകള്‍ പുറത്തിറക്കിയത്.
ബ്യൂണോ ബെഡ്ഡുകൾ അവതരിപ്പിച്ച ഉസ്മാന് കെ വിയുടെ സംരംഭത്തിലെ സമൂഹിക പ്രാധാന്യവും, അതിലെ നന്മയും കണ്ടറിഞ്ഞാണ്, ഗോകുലം കെ വി എച്ച് ബേബി കെയര്‍ പ്രോഡക്റ്റ് പുറത്തിറക്കാൻ ഗോകുലം ഗോപാലൻ തയ്യാറായത്. പ്രകൃതിദത്തമായ പഞ്ഞിയില്‍ നിന്നും പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗോകുലം ബ്യൂണോ ബെഡ്ഡുകള്‍ തയാറാക്കുന്നത്.
രാജ്യത്തിനകത്തും പുറത്തും വിപണനത്തിനെത്തുന്ന പുതിയ പ്രോഡക്ടിനു നിരവധി പ്രത്യേകതകള്‍ ഉണ്ട്.
ഉസ്മാൻ കെവി
ഉസ്മാന്റെ ഈ പഞ്ഞി ബെഡ്ഡിന്റെ സാധ്യതയെക്കുറിച്ചും നിർമ്മാണ രീതിയെക്കുറിച്ചുമെല്ലാം, 2019-ൽ ചാനൽ അയാം ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തൊണ്ടോടുകൂടി കൊണ്ട് വരുന്ന പൂളപ്പഞ്ഞി, കായും തൊണ്ടും കളഞ്ഞ് പഞ്ഞി മാത്രമെടുത്ത് ഉണക്കി, ബെഡ് തയ്യാറാക്കുന്ന വിധം വിശദമായി തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. നൂറ് ശതമാനം പ്രകൃതിദത്തമായ ഇതില്‍ മറ്റൊന്നും തന്നെ ചേര്‍ക്കുന്നില്ല എന്ന പ്രത്യേകതയും, മൂന്ന് പതിറ്റാണ്ടിലേറെയായി ഉസ്മാന്റെ പിതാവയ കെവി ഹംസ ഇളവംപഞ്ഞിയില്‍ ബെഡ്ഡുണ്ടാക്കുന്ന കാര്യവുമടക്കം വാർത്തയിൽ പറഞ്ഞിരുന്ന ബ്യൂണാ ബെഡ്ഡിന്റെ ഗുണവും പാരമ്പര്യവും എല്ലാമാണ്, തന്റെ ബിസിനസ്സിലേക്ക് കെ വി എച്ച് ബേബി കെയര്‍ പ്രോഡക്റ്റിനെ ലയിപ്പിക്കാൻ ഗോകുലത്തെ പ്രേരിപ്പിച്ചതും.
നാടന്‍ പഞ്ഞി കൊണ്ടുമാത്രം കുട്ടികള്‍ക്കുള്ള നെറ്റ് ബെഡ് ഇറക്കുന്നത് ഇതാദ്യമാണെന്ന് അന്നേ സംരംഭകനായ ഉസ്മാൻ പറഞ്ഞിരുന്നു. നിലമ്പൂരില്‍ നിന്ന് പഞ്ഞി കൊണ്ട് ആദ്യമായി ബെഡ്ഡുണ്ടാക്കിയപ്പോള് കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം ഇഷ്ടപ്പെടുകയും, ധാരാളം സ്ഥലങ്ങളില്‍ നിന്ന് ഓര്‍ഡര്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യയുടെ തന്നെ പല ഭാഗങ്ങളില്‍ നിന്ന് നാടന്‍ പഞ്ഞികൊണ്ടുവന്ന് ബെഡ്ഡുണ്ടാക്കാന്‍ തുടങ്ങുകയായിരുന്നുവെന്നും ഉസ്മാൻ ചാനൽ അയാമിനോട് വിശദീകരിച്ചരുന്നു.
കേരള, കര്‍ണാടക, ആന്ധ്ര ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലേക്കും, ഗള്‍ഫ് രാജ്യങ്ങളിലേക്കും ബെഡ്ഡുകള്‍ കയറ്റിയയിച്ചിരുന്ന ബ്യൂണോ, ഗോകുലം ഗ്രൂപ്പുമായി ലയിച്ചതോടെ യൂറോപ്പുൾപ്പെടെ ലോകമാകമാനമുള്ള മാർക്കറ്റിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്.
Gokulam Group, led by Gokulam Gopalan and Usman KV, unveil their latest venture, Gokulam Bueno Bed, a pioneering fusion of traditional craftsmanship and modern technology. Crafted from pure organic cotton, these beds promise superior comfort and promote natural sleep for babies worldwide. This innovative product not only meets global demand but also champions sustainability and innovation in the market.