ബജറ്റിൽ ഒതുങ്ങുന്ന 5ജി സ്മാർട്ട് ഫോണുമായി റിലയൻസിന്റെ ജിയോ. രാജ്യത്തെ സ്മാർട്ട് ഫോൺ വിപണിയിൽ വിപ്ലവം കൊണ്ടുവരികയാണ്  Jio X1 5Gയിലൂടെ റിലയൻസ്.  അധികവേഗ 5ജി കണക്ടിവിറ്റി, ഉഗ്രൻ പെർഫോർമൻസ്, യൂസർ സൗഹാർദ ഫീച്ചറുകൾ എന്നിവയെല്ലാം പോക്കറ്റിലൊതുങ്ങുന്ന ബജറ്റിലാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.


വിലകൂടിയ 6.72 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് Jio X1 5Gയുടെ ഏറ്റവും വലിയ പ്രത്യേകത. ഡിസ്പ്ലേ സുരക്ഷിതമാക്കുന്നത് ടഫ് കോർണിംഗ് ഗോറില്ല ഗ്ലാസ് ആണ്. സ്ക്രാച്ചും മറ്റ് പോറലുകളും പറ്റാതെ ഫോണിനെ സംരക്ഷിക്കാൻ ഇത് സഹായിക്കും.
MediaTek Dimensity 7020 പ്രൊസസറാണ് Jio X1 5Gയെ പ്രത്യേകതയുള്ളതാക്കുന്നത്. കുറേ ആപ്പുകൾ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുമ്പോൾ ഫോൺ ഹാങ്ങായി പോകാതിരിക്കാൻ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. 8ജിബി റാം, പവർ എഫിഷ്യന്റായ MediaTek Dimensity 7020 processor എന്നിവയെ കൂടാതെ എത്ര വേണമെങ്കിലും ഫോട്ടോകളും വീഡിയോകളും ആപ്പുകളും ഗെയിംസും സ്റ്റോർ ചെയ്യാൻ 128ജിബി ഇന്റേർണൽ സ്റ്റോറേജും ജിയോ X1 5Gയിൽ ഉണ്ടാകും. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് കപ്പാസിറ്റി വർധിപ്പിക്കാനും സാധിക്കും.

ഫോട്ടോഗ്രാഫിക്കായി സ്മാർട്ട് ഫോണിന്റെ പുറകിൽ വെർസറ്റൈൽ ട്രിപ്പിൾ ക്യാമറായാണ് ഉപയോഗിച്ചിരിക്കുന്നത്. ഡീറ്റെയ്ൽഡ് ഇമേജ് ലഭിക്കാൻ 64 എംപി പ്രൈമറി സെൻസർ ഉണ്ട്. ഗ്രൂപ്പ് ഫോട്ടോകളും മറ്റും കൃത്യമായി എടുക്കാൻ 8എംപി വൈഡ് ആങ്കിൾ ലെൻസും ബൊകെ എഫക്ടിലൂടെ ചിത്രങ്ങൾക്ക് പ്രൊഫഷണൽ ടച്ച് നൽകുന്ന 2എംപി ഡെപ്ത് സെൻസറും ക്യാമറയിലുണ്ട്.
ദിവസം മുഴുവൻ പ്രവർത്തിപ്പിച്ചാലും ചാർജ് തീർന്ന് പോകാതിരിക്കാൻ 5600mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 120 വാട്ടിന്റെ ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ഫോണിനുണ്ട് എന്നും റിപ്പോർട്ട് ഉണ്ട്.
വില വിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിലും സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ വരുന്ന രാജ്യത്തെ ആദ്യത്തെ സ്മാർട്ട് ഫോണായിരിക്കും ഇതെന്നും അഭ്യൂഹമുണ്ട്.

Reliance’s Jio X1 5G, set to revolutionize the smartphone market in the country with its high-speed 5G connectivity, powerful performance, and user-friendly features. Learn about its standout specs, including the 6.72-inch IPS LCD display and MediaTek Dimensity 7020 processor.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version