ഊർജ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ മസാച്ചുസാറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോ തെർമൽ സ്റ്റാർട്ടപ്പായ ഖ്വീസ് (Quaise). ഭൂമിയുടെ ഉള്ളിലേക്ക് 12 മൈൽ ആഴത്തിൽ കുഴിച്ചാണ് ഖ്വീസ് ഊർജം കണ്ടെത്താൻ പദ്ധതിയിട്ടിരിക്കുന്നത്.
മസാച്ചുസാറ്റ്സ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം പൂർത്തിയാക്കിയതിന് ശേഷമാണ് ഖ്വീസ് പ്രൊജക്ട് നടപ്പാക്കാൻ പോകുന്നത്. ലോകത്തിന്റെ ഊർജ ആവശ്യങ്ങൾക്ക് പ്രൊജക്ട് പരിഹാരം ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖ്വീസ് സിഇഒ കാർലോസ് അരാകു മാധ്യമങ്ങളോട് പറഞ്ഞു.
ജിറോട്രോൺ എന്ന ഉപകരണം ഉപയോഗിച്ചാണ് ഭൂമിക്കുള്ളിൽ 12 മൈൽ ആഴത്തിൽ തുരക്കാൻ പോകുന്നത്. തുടക്കത്തിൽ ഡ്രിൽ ഉപയോഗിച്ച് തുരന്നതിന് ശേഷം ജിയോട്രോൺ ഉപയോഗിക്കും. 12 മൈൽ ആഴത്തിൽ 932 ഫാരൻ ഹീറ്റാണ് താപനില. ഇത് ഉപയോഗിച്ച് ഫോസിൽ ഫയേർഡ് പവർ പ്ലാന്റുകളെ റീപവർ ചെയ്യാൻ സാധിക്കും.
Quaise Energy, a Massachusetts-based startup embarking on an ambitious geothermal project to tap into a million-year energy source deep within the Earth’s crust. Discover how their innovative technology aims to revolutionize the global energy landscape with clean and abundant power.