ലോകത്തെ ഏറ്റവും സമ്പന്ന ഹിന്ദു ക്ഷേത്രമായ തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന്റെ ഫെബ്രുവരിയിലെ നടവരവ് 111.71 കോടി രൂപ. കഴിഞ്ഞ മാസം മാത്രം 19.06 ലക്ഷം പേർ തിരുപ്പതിയിൽ ദർശനം നടത്തിയെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ഇഒ എവി ധർമ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
ക്ഷേത്ര ദർശനം നടത്തിയവർക്ക് 95.43 ലക്ഷം ലഡ്ഡുവാണ് വിതരണം ചെയ്തത്. തിരുപ്പതിയിലെ പ്രധാന പ്രസാദമാണ് ലഡ്ഡു.
ഏപ്രിലിൽ വേനൽ അവധി തുടങ്ങിയാൽ വിഐപി ദർശനത്തിന്റെയും 300 രൂപ നൽകിയുള്ള പ്രത്യേക ദർശനത്തിന്റെയും എണ്ണം കുറയ്ക്കാൻ ദേവസ്ഥാനം തീരുമാനിച്ചു. ഇവ രണ്ടും ഒഴിവാക്കി സാധാരണ സന്ദർശകർക്ക് കൂടുതൽ ദർശന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. തിരുമലയിലെത്തുന്നവർക്ക് താമസ സൗകര്യം ഒരുക്കാനായി നിർമിച്ചിരിക്കുന്ന 7500 മുറികളിൽ 85 ശതമാനവും സാധാരണക്കാർക്ക് നൽകാനും തീരുമാനമായിട്ടുണ്ട്. 45,000 പേർക്ക് ഇവിടെ താമസിക്കാൻ സാധിക്കും. ഇതിലും കൂടുതൽ ആളുകൾക്ക് തിരുമലയിൽ താമസം അനുവദിക്കാൻ സാധിക്കാത്തതിനാൽ ഭക്തരോട് പരമാവധി തിരുപ്പതിയിൽ തന്നെ തങ്ങാൻ ദേവസ്ഥാനം ആവശ്യപ്പെട്ടു. അവധിക്കാലം തുടങ്ങുന്നതോടെ തിരുപ്പതിയിലേക്ക് സന്ദർശകരുടെ ഒഴുക്ക് ഉണ്ടാകും. ഏപ്രിലിലെ നടവരവ് ഇതിലും കൂടുമെന്നാണ് പ്രതീക്ഷ.
The significant donations received by the world’s wealthiest Hindu temple, Tirumala Tirupati Venkateswara Swamy Temple, in February. Learn about the distribution of offerings and upcoming changes in visitor accommodations.