മിനിറ്റുകൾ കൊണ്ട് ടൂവീലറായും ത്രീ വീലറായും രൂപമാറ്റം വരുത്താൻ പറ്റുന്ന കൺവെർട്ടിബിൾ വാഹനം യാഥാർഥ്യമാകും. ഇരുച്ചക്ര വാഹനത്തിന്റെയും മുച്ചക്ര വാഹനത്തിന്റെയും മിശ്രണമാണ് L2-5 എന്ന ത്രീ വീൽഡ് മോട്ടോർ വെഹിക്കിൾ. റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച് കഴിഞ്ഞാൽ അധികം വൈകാതെ ഇരുച്ചക്രമാക്കി മാറ്റാൻ സാധിക്കുന്ന ത്രീ വീലറുകൾ ഇന്ത്യൻ റോഡുകളിൽ ഓടി തുടങ്ങും.
ഫ്രണ്ട് വീൽ ഇല്ലാത്ത ഓട്ടോറിക്ഷയ്ക്ക് സമാനമായാണ് L2-5 രൂപകല്പന ചെയ്തിരിക്കുന്നത്. ഫ്രണ്ട് വീലിന് ഒഴിച്ചിട്ടിരിക്കുന്ന സ്ഥാനത്ത് ആവശ്യം പോലെ ഇ-സ്കൂട്ടർ ഘടിപ്പിക്കാൻ സാധിക്കും. L2-5 ആയി ഘടിപ്പിച്ച് കഴിഞ്ഞാൽ ഇ-സ്കൂട്ടറിന്റെ പുറകിലെ വീൽ റോഡിൽ തൊടാത്ത തരത്തിൽ റിക്ഷയുടെ പ്ലാറ്റ്ഫോമിനകത്തുവെക്കാനും സംവിധാനമുണ്ട്. ഇതുവഴി ആവശ്യം പോലെ ടൂ വീലർ ആയും ത്രീ വീലർ ആയും വാഹനം പ്രവർത്തിപ്പിക്കാൻ സാധിക്കും.
L2-5 കാറ്റഗറിയിൽ വരുന്ന വാഹനങ്ങളുടെ നിർവചനം ഫെബ്രുവരി 29ന് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഹീറോ മോട്ടോകോർപ്പിന്റെ (Hero MotoCorp) ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ്പായ സർജ് (Surge) ട്രാൻസ്ഫോമിംഗ് ത്രീവീലറായ S32 അവതരിപ്പിച്ച് തൊട്ടുപിന്നാലെയാണ് മന്ത്രാലയം L2-5 കാറ്റഗറി വാഹനങ്ങളെ കുറിച്ച് നോട്ടീഫിക്കേഷൻ പുറത്തിറക്കിയത്. ടൂവീലറിലേക്കും ത്രീവീലറിലേക്കും മാറ്റാൻ പറ്റുന്ന ഇലക്ട്രിക് വാഹനമാണ് S32. 3 മിനിറ്റ് കൊണ്ട് ഇവയുടെ രൂപമാറ്റം വരുത്താൻ സാധിക്കും.
രാജ്യത്തിന്റെ ഗതാഗത മേഖലയിൽ വലിയ മാറ്റം കൊണ്ടുവരാൻ L2-5 വാഹനങ്ങൾക്ക് സാധിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.
L2-5 category vehicles approved by the Ministry of Road Transport and Highways (MoRTH), offering a seamless transition between two-wheeled and three-wheeled configurations, exemplified by the electric three-wheeler S32 introduced by Surge, a startup owned by Hero MotoCorp.