എല്ലാ വർഷവും മാർച്ച് എട്ട് കടന്നു പോകുന്നത് സ്ത്രീത്വത്തിന്റെ ആഘോഷമായാണ്. സ്ത്രീകളുടെ ഉൾപ്പെടുത്തലിനെ മനസിലാക്കുക, വിലമതിക്കുക എന്ന് അർഥമാക്കി കൊണ്ട് ഇൻസ്പൈർ ഇൻക്ലൂഷൻ എന്ന ആശയത്തിൽ ഊന്നിയാണ് ഇത്തവണ വനിതാ ദിനം ആഘോഷിക്കുന്നത്. സാങ്കേതിക വിദ്യയിലും സ്റ്റാർട്ടപ്പിലും സ്ത്രീകളുടെ ഉൾപ്പെടൽ എല്ലാവരും തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന കാലമാണ്. സ്വയം സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും മറ്റുള്ളവരെ അതിന് സഹായിക്കുകയും ചെയ്യുന്ന സ്ത്രീകൾ നമ്മുക്ക് ചുറ്റുമുണ്ട്.
സ്വന്തം സംരംഭം തുടങ്ങി വിജയം കൈവരിച്ച ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച 25 വനിതാ സംരംഭകരെ പരിചയപ്പെടുത്തുകയാണ് Channeliam.
ജനറേറ്റീവ് എഐ സ്റ്റാർട്ടപ്പ് മേഖലയിൽ പ്രശസ്തമായ ക്യൂബിന്റെ (Cube) കോ ഫൗണ്ടർ സൊണാൽ ഷിനോയി (Sonal Shenoy) ഇന്നൊവെറ്റേഴ്സ് സ്പോട്ട്ലൈറ്റ് കാറ്റഗറിയിൽ ഇടം നേടി. ജനറേറ്റീവ് നിർമിത ബുദ്ധി (എഐ) സ്റ്റാർട്ടപ്പാണ് ക്യൂബ് (Cube). മൾട്ടി ലൊക്കേഷൻ ബിസിനസുകളുടെ ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്മെന്റും കസ്റ്റമർ കെയറും കാര്യക്ഷമമാക്കാൻ ക്യൂബ് സഹായിക്കുന്നു. ചാറ്റ് ജിപിടി പോലുള്ള എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ക്യൂബിന്റെ പ്രവർത്തനം. ക്യൂബിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്ക് വഹിക്കാൻ സൊണാൽ ഷെണോയിയുടെ ദീർഘവീക്ഷണവും വൈദഗ്ധ്യവും കൂടെയുണ്ടായിരുന്നു.
ചാറ്റ് ജിപിടി പോലുള്ള എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ക്യൂബിന്റെ പ്രവർത്തനം. ഇതുവഴി ഉപഭോക്താക്കൾക്ക് അവർ ആഗ്രഹിക്കുന്ന പോലെയുള്ള പേഴ്സണലൈസ്ഡ് സൊല്യൂഷൻ നൽകാൻ ക്യൂബിന് സാധിക്കുന്നു. സിഖോയ കാപ്പിറ്റൽ (Sequoia Capital), ഗ്രാഫ് വെഞ്ചേഴ്സ് (Graph Ventures), ഏയ്ഞ്ചൽ ഇൻവെസ്റ്റേഴ്സ് (Angel investors) തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയുമുണ്ട് ക്യൂബിന്. എന്റർപ്രണൽ, നിക്ഷേപ സമൂഹത്തിൽ ക്യൂബിന്റെ പേര് ഉയർത്തി കൊണ്ടുവരുന്നതിൽ സൊണാലിൻെറ പങ്ക് നിർണായകമാണ്. സൊണാലിന്റെ നേതൃത്വത്തിൽ ചെയ്ത പ്രവർത്തനങ്ങൾ എഐ സ്റ്റാർട്ടപ്പ് മേഖലയിലെ മത്സരത്തിൽ ക്യൂബിനെ മുൻ പന്തിയിൽ കൊണ്ടുവരാൻ സഹായിച്ചു.
Sonal Shenoy, Co-Founder of Cube, a generative AI startup, is revolutionizing online reputation management and customer care for multi-location businesses in South India.