കോസ്മെറ്റിക് ഉത്പന്ന വിപണിയിൽ ഇന്ന് അറിയപ്പെടുന്ന പേരാണ് ജ്യൂസി കെമിസ്ട്രി. ഉപയോഗിക്കുന്ന സൗന്ദര്യ വർധക ഉത്പന്നങ്ങൾ പ്രകൃതിദത്തമായിരിക്കണം എന്ന് നിർബന്ധമുള്ളവരാണ് മിക്കയാളുകളും. മുഖത്തും ശരീരത്തും സൗന്ദര്യ വർധനവിന് രാസവസ്തുക്കൾ ഉപയോഗിക്കാൻ ആരും പൊതുവേ താത്പര്യപ്പെടാറില്ല. ഇത് തിരിച്ചറിഞ്ഞാണ് ജ്യൂസി കെമിസ്ട്രിയുടെ പ്രവർത്തനം. സുസ്ഥിരതയും ഇന്നൊവേഷനും സംയോജിക്കുന്നതാണ് ജ്യൂസി കെമിസ്ട്രി.
മേഘാ ദേശായി ആഷറും പ്രിതേഷ് ആഷറും കൂടി 2014ലാണ് ജ്യൂസി കെമിസ്ട്രിക്ക് തുടക്കമിടുന്നത്. പ്രകൃതിദത്തവും ഓർഗാനിക്കുമായ സ്കിൻ കെയർ, ഹെയർ കെയർ ഉത്പന്നങ്ങളാണ് ജ്യൂസി കെമിസ്ട്രി ഉത്പാദിപ്പിക്കുന്നത്.  

മുഖക്കുരുവിൽ നിന്ന്

ജ്യൂസി കെമിസ്ട്രിക്ക് പിന്നിൽ മേഘയുടെ മുഖക്കുരുക്കളാണെന്ന് പറയുന്നതാവും ശരി. സെൻസിറ്റീവ് സ്കിനും പിസിഒഡിയും മേഘയുടെ ചർമത്തിന് ഉണ്ടാക്കിയ പ്രശ്നങ്ങൾ ചില്ലറയല്ല. വർഷങ്ങളോളമാണ് മുഖക്കുരു കൊണ്ട് മേഘ ബുദ്ധിമുട്ടിയിരുന്നത്. ഒരിക്കൽ കടയിൽ നിന്ന് ഏത് സൗന്ദര്യ സംരക്ഷണ ഉത്പന്നം വാങ്ങുമ്പോൾ വെറുതേ ഉപയോഗിച്ചിരിക്കുന്ന അസംസ്കൃത വസ്തുക്കൾ വായിച്ചതായിരുന്നു പ്രിതേഷ്. എല്ലാം തന്നെ പെട്രോളിയത്തിൽ നിന്നുള്ള രാസവസ്തുകൾ ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ. ഓർഗാനിക് എന്ന് എഴുതിയ പാക്കറ്റുകളിലെ ഉത്പന്നങ്ങൾ മുഴുവൻ രാസവസ്തുക്കൾ കൊണ്ട് നിർമിച്ചത്. മിക്ക ബ്രാൻഡുകളും ഓർഗാനിക് എന്നു പറയുന്ന ഉത്പന്നങ്ങൾ ഒന്നും തന്നെ ഓർഗാനിക് ആയിരുന്നില്ല. ഇത് പലരും തിരിച്ചറിഞ്ഞകത് പോലുമില്ല എന്ന് മേഘയെ അത്ഭുതപ്പെടുത്തി. ഇവിടെ നിന്നാണ് സ്വന്തം നിലയിൽ ഓർഗാനിക് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുക എന്ന ആശയത്തിലേക്ക് മേഘയും പ്രിതേഷും എത്തുന്നത്.

ഇത് സുസ്ഥിര സൗന്ദര്യം

സുസ്ഥിരത, വെൽനെസ് എന്ന ആശയത്തിലൂന്നിയാണ് മേഘാ ദേശായി ആഷർ ജ്യൂസി കെമിസ്ട്രിയെ മുന്നോട്ട് നയിക്കുന്നത്. ജ്യൂസി കെമിസ്ട്രിയിൽ നിന്ന് പ്രകൃതിക്ക് ദോഷമുണ്ടാക്കാത്ത ഉത്പന്നങ്ങൾ മാത്രം പുറത്തു കൊണ്ടുവരുന്നതിൽ മേഘയുടെ പങ്ക് നിർണായകമാണ്.

പ്രകൃതിയിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ശുദ്ധമായ അസംസ്കൃത വസ്തുക്കളാണ് ജ്യൂസി കെമിസ്ട്രി ഉത്പന്ന നിർമാണത്തിന് ഉപയോഗിക്കുന്നത്. രാസവസ്തുക്കളും സിന്തറ്റിക് പ്രിസർവേറ്റീകളും സമ്പൂർണമായി ഒഴിവാക്കി കൊണ്ടുള്ള ഉത്പന്നങ്ങൾ ജ്യൂസി കെമിസ്ട്രി ഉപഭോക്താക്കളിലെത്തിക്കുന്നത്. സമ്പൂർണമായും പ്രകൃതി ദത്തമാകാനുള്ള തീരുമാനമാണ് ECOCERT സർട്ടിഫിക്കറ്റിന് ജ്യൂസി കെമിസ്ട്രിയെ അർഹമാക്കിയതും.

Juicy Chemistry, an ECOCERT-certified organic personal care brand committed to sustainability and effectiveness. Explore their range of natural skincare and haircare products crafted with pure ingredients for healthier skin and hair.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version