തിരക്ക് പിടിച്ച് ഓടുന്ന അമ്മമാർക്ക് വേണ്ടിയുള്ള ആപ്പ്, ഒറ്റവാക്കിൽ മമ്മ മിയയെ(Mamma-Miya) കുറിച്ച് ആരെങ്കിലും ചോദിച്ചാൽ അങ്ങനെ പറയാം. കുടുംബവും കരിയറും ഒരുമിച്ച് കൊണ്ടുപോകാൻ പാടുപെടുന്ന അമ്മമാർക്ക് വേണ്ടിയുള്ളതാണ് മമ്മ മിയ. നമ്രത മയനിൽ ആണ് മമ്മ മിയയുടെ കോഫൗണ്ടർ. അമ്മമാരുടെ ദിനചര്യകൾ എളുപ്പമാക്കുന്ന പ്ലാനർ ആപ്പാണ് മമ്മ മിയ, അമ്മമാർക്ക് വേണ്ടി അമ്മമാർ തന്നെ വികസിപ്പിച്ച ആപ്പ്.
നമ്രതയെ കണ്ടുമുട്ടുന്നു
ദിനചര്യ ഷെഡ്യൂൾ ചെയ്യാനും മാനേജ് ചെയ്യാനും സെൽഫ് കെയറിനും മമ്മ മിയ സഹായിക്കും, ഒരു കൂട്ടുകാരിയെ പോലെ.
എന്റർപ്രണറും അമ്മയുമായ നമ്രത സ്വന്തം അനുഭവത്തിൽ നിന്ന് കൂടിയാണ് ഇങ്ങനെ ഒരു ആപ്പിലേക്ക് എത്തിച്ചേരുന്നത്. ആഷിക അബ്രഹാം ചിട്ടിയപ്പയാണ് 2016ൽ മമ്മ മിയ ആരംഭിക്കുന്നത്.
ഒരേ പോലെ ചിന്തിക്കുന്ന അമ്മമാരുടെ വാട്സാപ്പ് ഗ്രൂപ്പായിരുന്നു തുടക്കത്തിൽ മമ്മ മിയ. അമ്മമാർക്ക് വേണ്ടി ഡിജിറ്റൽ പ്ലാനുകൾ പങ്കുവെക്കുന്ന ഇടം. 2019ൽ ആഷിക കണ്ടുമുട്ടുമ്പോൾ രണ്ട് സ്റ്റാർട്ടപ്പുകളുടെ മേധാവിയും രണ്ട് കുട്ടികളുടെ അമ്മയുമായിരുന്നു നമ്രത. സ്വകാര്യ ജീവിതവും പ്രൊഫഷണൽ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടിയിരുന്നെങ്കിലും മമ്മ മിയയുടെ ഭാഗമാകാൻ ആഷികയ്ക്ക് കൈ കൊടുക്കുകയായിരുന്നു. നമ്രതയുടെ വരവാണ് മമ്മ മിയയെ മറ്റൊരു തലത്തിലേക്ക് വളരാൻ സഹായിച്ചത്. മമ്മ മിയയെ ഇന്നു കാണുന്ന തരത്തിലേക്ക് മാറ്റുന്നതിൽ നമ്രതയുടെ പങ്ക് വളരെ വലുതാണ്.
Mamma-Miya, the revolutionary planner app co-founded by Namrata Mayanil, empowers mothers to navigate their busy lives efficiently. Streamline your daily routines with this comprehensive tool crafted specifically for moms.