ഏത് മേഖലയെയും അടുത്ത ലെവലിലേക്ക് കൊണ്ടുപോകാൻ ആധുനിക സാങ്കേതിക വിദ്യയ്ക്ക് സാധിക്കും. അതിനുള്ള ഉത്തമ ഉദാഹരണമാണ് ബഡ്മോർ ആഗ്രോ ഇൻഡസ്ട്രീസ് (BudMore Agro Industries). ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അക്വാകൾച്ചർ മേഖലയിൽ വിജയം കൈവരിച്ച സ്റ്റാർട്ടപ്പാണ് ബഡ്മോർ. ബഡ്മോറിന്റെ സിടിഒയും കോ-ഫൗണ്ടറും ഭൂരിപക്ഷം ഓഹരികളുടെയും ഉടമയാണ് ഡോ. കാർത്തിക പ്രസാദ്. ബഡ്മോറിന്റെ പ്രവർത്തനങ്ങൾ ഓസ്ട്രേലിയയിലേക്ക് വ്യാപിപ്പിക്കുന്നതിൽ ഡോ. കാർത്തികയുടെ പങ്ക് ചെറുതല്ല.
മെറ്റീരിയൽ സയൻസ് മേഖലയിൽ പ്രവർത്തന പരിചയമുള്ള ഡോ. കാർത്തിക അക്വാകൾച്ചറിലേക്ക് വരുന്നത് യാഥൃശ്ചികമായാണ്.
ബഡ്മോറിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനൊപ്പം ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നുമുണ്ട് ഡോ. കാർത്തിക. 2018ലാണ് ബഡ്മോർ ആഗ്രോ ഇൻഡസ്ട്രീസിന് തുടക്കമിടുന്നത്. സുസ്ഥിര അക്വാകൾച്ചർ മേഖലയിൽ ഉത്പാദനക്ഷമതയും ലാഭവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഡ്മോർ ആരംഭിക്കുന്നത്. സ്മാർട്ടായ ഫാമിങ്ങ് സൊല്യൂഷൻ അതാണ് ബഡ്മോറിന്റെ മുഖമുദ്ര. IoT (ഓട്ടോമേഷൻ ഹാർഡ്വെയർ)യിൽ രൂപകല്പന ചെയ്ത വിവിധ ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ആർഎഎസ്, അക്വപോണിക്സ്, ബയോ-ഫ്ലോക്, ഓപ്പൺ പോണ്ട് തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ക്ലൗഡ് ആപ്ലിക്കേഷനുമായി സംയോജിപ്പിച്ച് ഡാറ്റാ വിഷ്വലൈസേഷൻ, റിമോട്ട് മോണിറ്ററിംഗ്, എഐ/എംഎൽ സാങ്കേതിക വിദ്യ എന്നിവയും ഉപയോഗപ്പെടുത്തുന്നു. അക്വാകൾച്ചർ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഡിസിൻഫക്ഷൻ സിസ്റ്റത്തിന്റെ പ്രാധാന്യം അറിയാം. പ്ലാസ്മ, നാനോ ടെക്നോളജിയാണ് ഇതിനായി ഡോ. കാർത്തിക ഉപയോഗിക്കുന്നത്. ഈ പ്രവർത്തനങ്ങൾ യുഎസ് ഡിപാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറിന്റെ ശ്രദ്ധ നേടാൻ സഹായിച്ചു.
2020-22 കാലഘട്ടത്തിൽ കമ്പനിയുടെ വരുമാനം 50 ലക്ഷം വരെയെത്തിക്കാൻ ഡോ. കാർത്തികയുടെ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. അന്റ്ലർ (Antler), മുംബൈ ഏയ്ഞ്ചൽ, പ്രോടക് വിസി, ക്യുഎൽഡി ഏയ്ഞ്ചൽസ് പോസ്റ്റ് മെർജർ തുടങ്ങിയ പ്രമുഖ നിക്ഷേപകരിൽ നിന്ന് നിക്ഷേപം ഉറപ്പിച്ചതും ഡോ. കാർത്തികയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണ്.
The innovative aquaculture solutions spearheaded by Dr. Karthika Prasad, CTO of BudMore Agro Industries Pvt Ltd. Learn about their smart farming solution and ionic disinfection system revolutionizing the industry sustainably.