ബുധനാഴ്ച ജോലി തിരക്കുകളിലേക്ക് കടക്കുന്നതിന് മുമ്പ് സുപ്രീം കോടതിയുടെ വിശ്രമമുറിയിൽ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും മറ്റ് ജഡ്ജുമാരും ഒത്തു കൂടിയത് ഒരു അപൂർവ നിമിഷം സമ്മാനിക്കാൻ വേണ്ടിയായിരുന്നു. കോടതിയിലെ പാചകക്കാരന്റെ മകളെ ആദരിക്കാനായിട്ടായിരുന്നു എല്ലാവരും ഒത്തു കൂടിയത്. അമേരിക്കയിൽ നിന്ന് നിയമപഠനത്തിൽ സ്കോളർഷിപ്പ് നേടിയാണ് പാചകക്കാരനായ അജയ് കുമാർ സമലിന്റെ മകൾ പ്രഗ്യ സമൽ ചീഫ് ജസ്റ്റിസിന് മുന്നിൽ നിന്നത്.

കോടതി നടപടികൾ ആരംഭിക്കുന്നതിന് മുമ്പായിരുന്നു ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും ചേർന്ന് ജഡ്ജസ് ലോഞ്ചിൽ നടന്ന ചടങ്ങളിൽ പ്രഗ്യ സമലിനെ ആദരിച്ചത്.
കാലിഫോർണിയ യൂണിവേഴ്സിറ്റിയിലോ യുഎസ് മിഷിഗൺ യൂണിവേഴ്സിറ്റിയിലോ നിയമത്തിൽ ബിരുദാനന്തര ബിരുദത്തിനാണ് പ്രഗ്യയ്ക്ക് അവസരം ലഭിച്ചത്. ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജുമാരും ഒപ്പിട്ട ഇന്ത്യൻ ഭരണഘടനയെ കുറിച്ചുള്ള 3 പുസ്തകങ്ങളും ചീഫ് ജസ്റ്റിസ് പ്രഗ്യയ്ക്ക് സമ്മാനിച്ചു. എല്ലാ ജഡ്ജുമാർക്ക് മുന്നിലും കൈകൂപ്പുകയും ചീഫ് ജസ്റ്റിന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു.


പ്രഗ്യ നേട്ടങ്ങളെല്ലാം സ്വന്തം നിലയിലാണ് കരസ്ഥമാക്കിയതെന്നും വിദേശപഠനം പൂർത്തിയാക്കി സ്വന്തം രാജ്യത്തെ സേവിക്കാൻ മടങ്ങിയെത്തണമെന്നും പ്രഗ്യയെ ആശീർവദിച്ച് കൊണ്ട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. സമലനും ഭാര്യയ്ക്കും ചീഫ് ജസ്റ്റിസ് ഷാൾ അണിയിച്ച് ആദരിച്ചു. തന്റെ ഉയർച്ചയ്ക്ക് പിന്നിൽ മാതാപിതാക്കളാണെന്നും നിയമപഠനത്തിലേക്ക് കടന്നുവരാൻ തനിക്ക് പ്രേരണയായത് ചീഫ് ജസ്റ്റിസാണെന്നും പ്രഗ്യ മറുപടി പറഞ്ഞു.

the felicitation of Pragya, daughter of a Supreme Court cook, by Chief Justice DY Chandrachud for her remarkable academic achievement. Discover the heartwarming gesture of support from the judiciary and Pragya’s gratitude towards her parents and mentors.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version