ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഏപ്രിൽ 19നും വോട്ടെണ്ണൽ മേയ് 22നും പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ, ഇങ്ങനെ ഒരു വാട്സാപ്പ് സന്ദേശം കണ്ടിട്ടുണ്ടോ? 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതികളുമായി ഒരു പട്ടിക സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് സത്യമാണോ?
ഏപ്രിൽ 19ന് തിരഞ്ഞെടുപ്പ് നടക്കുമെന്നും മെയ് 22ന് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമെന്നും മെയ് 30ന് പുതിയ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നുമാണ് നോട്ടീസിൽ പറയുന്നത്.
ഇതിൽ സത്യമുണ്ടോ?
തങ്ങളുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ പ്രചരണമാണെന്ന് ഇലക്ഷൻ കമ്മിഷൻ തന്നെ പറയുന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പട്ടിക എക്സിൽ പങ്കുവെച്ച് കൊണ്ടാണ് ഇലക്ഷൻ കമ്മിഷൻ ഇതിൻെറ നിജസ്ഥിതി പുറത്തു കൊണ്ടുവന്നത്.
2024 ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശം തെറ്റാണെന്നെന്നും ഇലക്ഷൻ കമ്മിഷൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ തിരഞ്ഞെടുപ്പ് തീയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല എന്നും കമ്മിഷൻ പറയുന്നു. തിരഞ്ഞെടുപ്പ് തീയതികൾ ഇലക്ഷൻ കമ്മിഷൻ പ്രസ് കോൺഫറൻസിലായിരിക്കും പ്രഖ്യാപിക്കുക എന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കാണാം.
അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരഞ്ഞെടുപ്പ് കമ്മിഷൻ അരുൺ ഗോയലിന്റെ രാജി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
The Election Commission has announced Lok Sabha election dates, countering circulating misinformation. Get the facts here.