പറക്കും ടാക്സി ഉടൻ യാഥാർഥ്യമാകും

ദുബായും അബുദാബിയും ബന്ധിപ്പിച്ച് കൊണ്ട് ഫ്ലൈയിംഗ് ടാക്സി സർവീസ് വരുന്നു. ഫ്ലൈയിംഗ് ടാക്സി വരുന്നതോടെ ദുബായിൽ നിന്ന് അബുദാബിയിലേക്ക് വെറും 30 മിനിറ്റ് കൊണ്ട് എത്തിച്ചേരാൻ സാധിക്കും.

വെർട്ടിപോർട്ട് അടക്കം ഉൾപ്പെടുത്തിയാണ് ഫ്ലൈയിംഗ് ടാക്സി പദ്ധതി രൂപകല്പന ചെയ്യുന്നത്.
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാൽക്കൺ ഏവിയേഷനുമായി (Falcon Aviation) പങ്കാളിത്തതോടെയാണ് ആർച്ചർ ഏവിയേഷൻ (Archer Aviation) ഫ്ലൈയിംഗ് ടാക്സി പദ്ധതി നടപ്പാക്കുന്നത്. ദുബായിലും അബുദാബിയിലും വെർട്ടിക്കൽ പോർട്ടുകൾ നിർമിക്കുക ഫാൽക്കൺ ഏവിയേഷൻ ആയിരിക്കും. 2025ഓടെ ഇരുവരുടെയും പങ്കാളിത്തതോടെ മിഡ്നൈറ്റ് ഫ്ലൈയിംഗ് കാർ യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം.

പദ്ധതി വിജയിച്ചാൽ മെന റീജ്യണിൽ കൂടി ആർച്ചറിന്റെ മിഡ്നൈറ്റ് ഫ്ലൈയിംഗ് കാർ നടപ്പാക്കും.
ഫാൽക്കൺ ഹെലിപോർട്ട്, ദുബായി അറ്റ്ലസ് ദി പാം, അബുദാബിയിലെ മറീന മാൾ ഹെലിപോർട്ട് എന്നിവിടങ്ങളിലാണ് വെർട്ടിപോർട്ടുകൾ പണിയുന്നത്.
നിലവിൽ ദുബായിൽ നിന്ന് അബുദാബിയിലേക്ക് രണ്ടു മണിക്കൂറെങ്കിലും സമയം എടുക്കും. ഈ ഒന്നര മണിക്കൂർ കുറച്ചുകൊണ്ടുവരാൻ ഫ്ലൈയിംഗ് ടാക്സി വരുന്നതോടെ സാധിക്കും. സുരക്ഷിതവും സുസ്ഥിരവുമായ ഇലക്ട്രിക് എയർ ടാക്സി ഫ്ലൈറ്റുകൾ വഴി നഗരങ്ങളിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ആർച്ചർ ലക്ഷ്യം വെക്കുന്നത്.  

the groundbreaking plans for a flying taxi service between Dubai and Abu Dhabi, promising short commute times and futuristic vertiport infrastructure. Learn about the partnership between Archer and Falcon Aviation and their vision for revolutionizing urban mobility in the UAE.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version