സ്വയം വിരമിക്കാൻ മടിച്ച 200ഓളം ജീവനക്കാരെ പിരിച്ച് വിട്ട് എയർ ഇന്ത്യ. വൊളന്ററി റിട്ടയർമെന്റ്, റീസ്ക്കില്ലിംഗ് പദ്ധതികളുമായോ സഹകരിക്കാത്ത കമ്പനിയുടെ 1% ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് എയർ ഇന്ത്യ പറ‍ഞ്ഞു. 180 ജീവനക്കാരെയെങ്കിലും എയർ ഇന്ത്യ പിരിച്ചു വിട്ടതായാണ് റിപ്പോർട്ട്. നോൺ ഫ്ലൈയിംഗ് സ്റ്റാഫുകളെ പിരിച്ചു വിട്ടു കൊണ്ട് കഴിഞ്ഞയാഴ്ചയാണ് എയർ ഇന്ത്യ നടപടിയെടുത്തത്.

സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന എയർ ഇന്ത്യ കമ്പനിയെ 2022 ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ടാറ്റാ ഗ്രൂപ്പിന്റെ ഏവിയേഷൻ ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു അന്ന് നടത്തിയത്.  എയർ ഇന്ത്യയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ അന്ന് മുതൽ ശ്രമങ്ങൾ നടക്കുകയാണ്.
കഴിഞ്ഞ 18 മാസത്തിന് ശേഷം എല്ലാ ജീവനക്കാരെയും സമഗ്രമായി വിലയിരുത്താൻ സമഗ്രമായ ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമ്പോൾ കോൺട്രാക്ട് ജീവനക്കാർ ഉൾപ്പടെ 12,000 ഓളം ജീവനക്കാരാണ് എയർ ഇന്ത്യയ്ക്കുണ്ടായിരുന്നത്. എയർ ഇന്ത്യയെ സ്വകാര്യവത്കരിച്ചതിന് ശേഷം 2 തവണയാണ് എയർ ഇന്ത്യ വൊളന്ററി റിട്ടയർമെന്റ് പദ്ധതി മുന്നോട്ട് വെച്ചത്. 2,500 ഓളം ജീവനക്കാർ ഇതിന്റെ അടിസ്ഥാനത്തിൽ വൊളന്ററി റിട്ടയർമെന്റ് സ്വീകരിച്ചു.

The recent layoffs at Air India, where around 200 employees were dismissed for hesitating to retire, despite voluntary retirement and reskilling schemes.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version