CAA 2019 എന്ന പേരിൽ ആപ്പ് പ്ലേ സ്റ്റോറിൽ ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വെള്ളിയാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആപ്ലിക്കേഷൻ പുറത്തിറക്കിയത്. നിലവിലെ ഇന്ത്യൻ പൗരന്മാർക്ക് ആപ് വഴി രജിസ്റ്റർ ചെയ്യണ്ട ആവശ്യമില്ല.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വവകാശം നൽകുന്നതാണ് CAA നിയമം. 2014 ഡിസംബർ 31ന് മുൻപ് ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ പ്രവേശിച്ചവർക്കും കുറഞ്ഞത് ഏഴ് വർഷമായി ഇന്ത്യയിൽ താമസിക്കുന്നവർക്കും മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
അപേക്ഷകൻ ആദ്യം ആപ്പിലോ പോർട്ടലിലോ ഇമെയിൽ ഐഡിയോ ഫോൺ നമ്പറോ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പിന്തുടർന്ന് ലോഗിൻ ചെയ്ത ശേഷം ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്.
അപേക്ഷകൻ സ്വന്തം രാജ്യത്തിൻ്റെ പാസ്പോർട്ട്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റസിഡൻഷ്യൽ പെർമിറ്റ്, ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, സർക്കാർ തിരിച്ചറിയൽ രേഖ, ഏതെങ്കിലും ലൈസൻസ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ്, ഭൂമി അല്ലെങ്കിൽ വാടക രേഖകൾ തുടങ്ങി ഏതെങ്കിലും ഒന്നിൻ്റെ പകർപ്പ് സമർപ്പിക്കണം.
അപേക്ഷകൻ്റെ മാതാപിതാക്കളോ മുത്തശ്ശിമാരോ മേല്പറഞ്ഞ മൂന്ന് രാജ്യങ്ങളിലെ പൗരന്മാരായിരുന്നു അല്ലെങ്കിൽ അപേക്ഷകൻ മൂന്ന് രാജ്യങ്ങളിൽ ഒന്നിൽ നിന്നുള്ളയാളാണെന്ന് തെളിയിക്കുന്ന ഏതെങ്കിലും പ്രസക്തമായ രേഖ വേണം.
അപേക്ഷകൻ 31.12.2014നോ അതിന് മുൻപോ ഇന്ത്യയിലെത്തിയെന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖകളുടെ പകർപ്പ് അപ്ലോഡ് ചെയ്യണം. അപേക്ഷയിൽ നൽകിയ പ്രസ്താവനകളുടെ കൃത്യത സ്ഥിരീകരിക്കുന്ന ഒരു സത്യവാങ്മൂലം സഹിതം അപേക്ഷകൻ്റെ സ്വഭാവം സാക്ഷ്യപ്പെടുത്തുന്ന ഒരു ഇന്ത്യൻ പൗരനിൽ നിന്നുള്ള സത്യവാങ്മൂലവും വേണം. സത്യവാങ്മൂലങ്ങളുടെയും അപേക്ഷകളുടെയും ഫോർമാറ്റുകൾ 2024 ലെ പൗരത്വ (ഭേദഗതി) ചട്ടങ്ങളിൽ നൽകിയിട്ടുണ്ട്.
how to apply for Indian citizenship under the Citizenship Amendment Act (CAA) using the official mobile application or website provided by the Ministry of Home Affairs. Download the CAA 2019 app from Google Play Store or visit indiancitizenshiponline.nic.in.