ഫിൻടെക് സ്റ്റാർട്ടപ്പായ എയ്സ്മണിയുടെ (Acemoney) അമരക്കാരിൽ ഒരാളാണ് നിമിഷ ജെ വടക്കൻ. സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സഞ്ചരിക്കാൻ പ്രാപ്തമാക്കി ഗ്രാമീണ മേഖലയെ ശക്തമാക്കുകയാണ് എയ്സ്മണി. സാമ്പ്രദായിക ബാങ്കിംഗ് സംവിധാനത്തിൽ നിന്ന് ഗ്രാമീണ മേഖലയെ ആധുനിക ലോകത്തേക്ക് കൊണ്ടുവരാനുള്ള എയ്സ്മണിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന നിമിഷയാണ്.
റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ, സഹകരണ ബാങ്കുകൾ, ഗ്രാമീണ മേഖലകളിലെ സഹകരണ സൊസൈറ്റികൾ എന്നിവയ്ക്ക് വേണ്ടി രൂപകല്പന ചെയ്തതാണ് എയ്സ്മണിയുടെ സേവനങ്ങൾ. ബിസിനസ് കറസ്പോണ്ടന്റ് (BC) പോയ്ന്റുകൾ വഴിയാണ് എയ്സ്മണി ഇത് സാധ്യമാക്കുന്നത്.
2020ൽ നിമിഷ ജെ വടക്കനും ജിമ്മിൻ ജെയിംസ് കുരിച്ചിയിൽ എന്നിവരും ചേർന്നാണ് എയ്സ്മണിക്ക് തുടക്കമിടുന്നത്. മുഖ്യധാര ബാങ്കിംഗ് സേവനങ്ങൾ അകലെയായ ഗ്രാമീണ മേഖലയിലാണ് എയ്സ്മണിയുടെ പ്രധാന പ്രവർത്തനം.
ഗ്രാമീണ മേഖലയിൽ ബാങ്കിംഗ് സേവനങ്ങൾ നൽകുക മാത്രമല്ല എയ്സ്മണി ചെയ്യുന്നത്, ഗ്രാമീണ മേഖലയിൽ സാമ്പത്തിക സാക്ഷരത വർധിപ്പിക്കാനും എയ്സ്മണി ശ്രമിക്കുന്നുണ്ട്. എയ്സ്മണിയുടെ ഏറ്റവും വലിയ പ്രത്യേകത യൂസർ ഫ്രണ്ട്ലി ആയിട്ടുള്ള സേവനങ്ങൾ തന്നെയാണ്. അതിനാൽ തന്നെ ഗ്രാമീണ മേഖലയിലുള്ളവർക്ക് മനസിലാക്കിയെടുക്കാനും അത്ര ബുദ്ധിമുട്ട് ഉണ്ടാകില്ല.
Nimisha J Vadakkan, the Co-Founder of Acemoney, and how the startup is revolutionizing financial inclusion in rural areas through innovative technology-driven solutions.