റിസർവ് ബാങ്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാർച്ച് 15ഓടെ പേടിഎം പേയ്മെന്റ് ബാങ്കുകൾ സേവനം സമ്പൂർണമായി നിർത്തലാക്കിയിരിക്കുകയാണ്. സ്റ്റോക്ക് ട്രേഡുകൾക്കായി പേടിഎം ബാങ്കിന്റെ സേവനങ്ങൾ ആശ്രയിക്കുന്നവർക്ക് മാർഗനിർദേശവുമായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും രംഗത്തെത്തിയിരിക്കുകയാണ്. ആഴ്ചകൾക്ക് മുമ്പാണ് റിസർവ് ബാങ്ക് പേടിഎം പേയ്മെന്റ് ബാങ്ക് സേവനങ്ങൾ മാർച്ച് 15ഓടെ അവസാനിക്കാൻ ഉത്തരവിട്ടത്. അവസാനിപ്പിച്ച ശേഷം എന്തെല്ലാം മാറ്റങ്ങൾ എന്നതിനെപറ്റി ആളുകൾക്കിടയിൽ ഇപ്പോഴും സംശയങ്ങളുണ്ട്.
-മാർച്ച് 15ന് ശേഷം പേടിഎം ഫാസ്ടാഗ് ഉപയോഗിച്ച് ടോൾ അടയ്ക്കാൻ പറ്റുമോ?
മാർച്ച് 15ന് ശേഷം പേടിഎം പേയ്മെന്റ് ബാങ്കുകളിൽ പുതിയ ഡെപോസിറ്റുകൾ സ്വീകരിക്കുന്നതും ക്രെഡിറ്റ് ട്രാൻസാക്ഷൻ നടത്തുന്നതും നിരോധിച്ച് കൊണ്ടാണ് റിസർവ് ബാങ്ക് ഉത്തരവിറക്കിയത്. എന്നാൽ വാലറ്റിൽ ബാലൻസ് ഉണ്ടെങ്കിൽ മാർച്ച് 15ന് ശേഷവും പേടിഎം ഫാസ്ടാഗ് ഉപയോഗിച്ച് ടോൾ അടയ്ക്കാനും പാർക്കിംഗ് മർച്ചന്റിന് തുക നൽകാനും സാധിക്കും. എന്നാൽ പുതുതായി ടോപ്പ് അപ്പ് ചെയ്യാനോ ഫണ്ട് ചെയ്യാനോ സാധിക്കില്ല.
– മാർച്ച് 15ന് ശേഷം പേടിഎം ഫാസ്ടാഗ് റീചാർജ് ചെയ്യാൻ സാധിക്കുമോ?
പുതിയ ഡെപോസിറ്റുകൾ സ്വീകരിക്കാനോ ക്രെഡിറ്റ് ട്രാൻസാക്ഷനുകൾ നടത്താനോ മാർച്ച് 15ന് ശേഷം സാധിക്കില്ല. അതിനാൽ പേടിഎം ഫാസ്
ടാഗ് റീചാർജ് ചെയ്യാനോ ടോപ് അപ്പ് ചെയ്യാനോ ഇനി സാധിക്കില്ല. മറ്റേതെങ്കിലും ബാങ്കിൻെറ പുതിയ ഫാസ്ടാഗ് ഉപയോഗിക്കാൻ ദേശീയ ഹൈവേ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
-പേടിഎം ഫാസ്ടാഗിലെ ബാലൻസ് മറ്റ് ബാങ്കുകളുടെ ഫാസ്ടാഗിലേക്ക് മാറ്റാൻ സാധിക്കുമോ?
ഫാസ്ടാഗിൽ നിലവിൽ ക്രെഡിറ്റ് ബാലൻസ് ട്രാൻസ്ഫർ എന്ന ഓപ്ഷൻ ലഭ്യമല്ല. പേടിഎം പേയ്മെന്റ് ബാങ്കിന്റെ ഫാസ്ടാഗ് ക്ലോസ് ചെയ്ത് റീഫണ്ടിന് അപേക്ഷിക്കാം. എന്നാൽ റീഫണ്ട് വിഷയത്തിൽ പേടിഎം നിലപാട് വ്യക്തമാക്കിയിട്ടില്ല.
– എങ്ങനെ പേടിഎം പേയ്മെന്റ് ബാങ്ക് ഫാസ്ടാഗ് ക്ലോസ് ചെയ്യാം?
പേടിഎം പേയ്മെന്റ് ആപ്പിലെ സേർച്ച് മെനുവിൽ മാനേജ് ഫാസ്ടാഗ് എന്ന ഒപ്ഷനുണ്ട്. മാനേജ് ഫാസ്ടാഗിലെ ക്ലോസ് ഫാസ്ടാഗ് ഓപ്ഷനുണ്ടാകും. ഇതിൽ നിങ്ങൾക്ക് ഫാസ്ടാഗ് ക്ലോസ് ചെയ്യേണ്ട വാഹനം തിരഞ്ഞെടുത്ത് പ്രോസീഡ് നൽകുക.
the closure of Paytm Payment Bank services and how it affects FASTag users. Get details on toll payment, FASTag recharge, balance transfer, and closing Paytm Payment Bank FASTag.