കൊച്ചുകുട്ടികളിലെ തലച്ചോറിലെ തകരാറു കാരണമുണ്ടാകുന്ന  കാഴ്ച വൈകല്യങ്ങൾക്ക്  ചെലവ് കുറഞ്ഞ തെറാപ്പി  ലക്ഷ്യമിട്ട് പ്രത്യുഷ പോത്തരാജു സ്ഥാപിച്ച SaaS സംരംഭമാണ് ഗ്രെയ്ൽമേക്കർ ഇന്നൊവേഷൻസ് (Grailmaker Innovations ). സെറിബ്രൽ കാഴ്ച വൈകല്യം ( Cerebral visual impairment- CVI ) വൈകല്യമുള്ള  കമ്മ്യൂണിറ്റി നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ആഴത്തിൽ മനസിലാക്കിയ  പ്രത്യുഷ  നൂതന പരിഹാരങ്ങൾ സൃഷ്ടിക്കാനുള്ള  ദൗത്യം ആരംഭിച്ചു. ഇതിനായി ഗ്രെയ്ൽമേക്കർ ഇന്നൊവേഷൻസ് അവതരിപ്പിച്ച പ്രാഡക്ടാണ്  “വിഷൻ നാനി”(Vision Nanny). സെറിബ്രൽ കാഴ്ച വൈകല്യത്തിനുള്ള തെറാപ്പി, ഒരു ബട്ടൺ ക്ലിക്കിൽ ഈ SaaS പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.

വിഷൻ നാനി പ്ലാറ്റ്‌ഫോമിലൂടെ  വ്യത്യസ്‌ത നിറങ്ങളും ചിത്രങ്ങളും, സംവേദനാത്മക വസ്‌തുക്കൾ, വിഷ്വൽ ചാർട്ടുകൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന സവിശേഷതകൾ ആക്‌സസ് ചെയ്യാൻ കഴിയും.  

കുട്ടികളുടെ മാതാപിതാക്കളെയുംക അധ്യാപകരെയും ശാക്തീകരിക്കാനും തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ  Grailmaker ഇന്നൊവേഷൻസ് ശ്രമിക്കുന്നു.

 സ്വന്തം കുട്ടിക്കാലം തന്നെയാണ് പ്രത്യുഷ പോത്തരാജിന് ഇത്തരമൊരു SaaS സംരംഭം തുടങ്ങാൻ പ്രചോദനമായത്. പ്രത്യുഷ പോത്തരാജുവിന് കുട്ടിക്കാലത്ത് അക്ഷരം എഴുതാൻ വളരെ ബുദ്ധിമുട്ടായിരുന്നു. അക്ഷരങ്ങളുടെ മിറർ ഇമേജുകൾ എഴുതുകയും വാക്കുകൾ രൂപപ്പെടുത്താൻ പാടുപെടുകയും ചെയ്യുന്നത് അവർ  ഓർക്കുന്നു.തുടക്കം ദുസ്സഹമായ ഒരു സ്കൂൾ കാലമായിരുന്നു  പ്രത്യുഷയ്ക്ക്.

അഞ്ച് വയസ്സുള്ളപ്പോൾ പ്രത്യുഷുയെ  മാതാപിതാക്കൾ  മോണ്ടിസോറി തത്വങ്ങൾ പിന്തുടരുന്ന മറ്റൊരു സ്കൂളിൽ ചേർത്തു, അത് പ്രത്യുഷയുടെ  ജീവിതത്തെ മാറ്റിമറിച്ചു.

തന്റെ ജീവിത അനുഭവങ്ങൾ മുൻനിർത്തി  സെറിബ്രൽ കാഴ്ച വൈകല്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ അവൾ ശ്രമിച്ചു.വിഷൻ തെറാപ്പി മാത്രമാണ് ഇതിനുള്ള ഏക പരിഹാരം, എന്നാൽ ഗ്രാമീണ കേന്ദ്രങ്ങളിൽ ഇതെക്കുറിച്ച് അവബോധമോ ഇതിനുള്ള വൈദഗ്ധ്യമോ ഇല്ല.

 പ്രത്യുഷയുടെ സ്റ്റാർട്ടപ്പ് പ്ളാറ്റ്ഫോമായ വിഷൻ നാനി ഇത്തരത്തിൽ ഉള്ള കുട്ടികളെ പരിപാലിക്കുന്നു. ഒരു മൊബൈൽ ഉപകരണം, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് അല്ലെങ്കിൽ സ്മാർട്ട് ടിവി എന്നിവയിലൂടെ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ പ്രവർത്തനങ്ങളുടെ ഒരു കൂട്ടമാണിത്. ഒരു ആശുപത്രിയിൽ ഒരു കുട്ടിയുടെ കാഴ്ച കഴിവുകൾ വികസിപ്പിക്കുന്നതിന് നൽകുന്ന എല്ലാ പ്രവർത്തനങ്ങളും ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.

കുട്ടിയുടെ പ്രായവും അവസ്ഥയും അനുസരിച്ച് പ്ലാറ്റ്ഫോമിന് മൂന്ന് ഘട്ടങ്ങളുണ്ട്.  ഇൻ്ററാക്ടീവ് ടൂളുകളും പ്ലാറ്റ്‌ഫോമിൽ സജ്ജീകരിച്ചിട്ടുണ്ട്.

Prathyusha Potharaju’s ‘Vision Nanny’  makes therapy affordable for kids with visual impairments. As an initial product of Grailmaker Innovations ‘Vision Nanny’ provides cost-effective therapy for cerebral visual impairment (CVI) children.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version