ഇന്നും ആഡംബരത്തിന്റെ മറുവാക്കായ മെഴ്‌സിഡസ്-ബെൻസ് കാറുകളുടെ (Mercedes-Benz ) നിർമാണത്തിൽ ഹ്യൂമനോയിഡ് റോബോട്ടുകളെയും പങ്കാളിയാക്കുന്നു . കാറുകളുടെ അസംബ്ലി ലൈനിലെ മാനുവൽ ജോലികൾ പൂർത്തിയാക്കാൻ ഹ്യൂമനോയിഡ് റോബോട്ടുകളെ മെഴ്‌സിഡസ്-ബെൻസ്  ഔദ്യോഗികമായി ഉപയോഗിച്ചു തുടങ്ങി .

ആപ്‌ട്രോണിക്കിൻ്റെ അപ്പോളോ റോബോട്ട് ( Apollo) അതിൻ്റെ മനുഷ്യ സഹപ്രവർത്തകരുടെ ജോലി  ഭാരം ലഘൂകരിക്കാൻ സഹായിക്കുക, അസ്സെംബ്ളിങ് ഘടകങ്ങൾ യൂണിറ്റിലേക്ക് എത്തിക്കുക തുടങ്ങിയ ലളിതമായ ജോലികൾകൈകാര്യം ചെയ്യുകയാണ് .

  അടിസ്ഥാന അസംബ്ലി പോലുള്ള മറ്റ് “കുറഞ്ഞ  വൈദഗ്ദ്ധ്യം” ആവശ്യമുള്ള  ജോലികൾ പൂർത്തിയാക്കാനും റോബോട്ടുകൾ ഉപയോഗിക്കും എന്ന് മാർച്ച് 15 നാണു മെഴ്‌സിഡസ് ബെൻസ് അറിയിച്ചത്.   ഇത് കൂടുതൽ പ്രധാനപ്പെട്ട ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മനുഷ്യ തൊഴിലാളികളെ സഹായിക്കുകയും,  ആവർത്തിച്ചുള്ള സ്‌ട്രെയിൻ പരിക്കുകൾ,   ജോലികളുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കുകയും ചെയ്യും.

 5 അടി, 8 ഇഞ്ച്  ഉയരവും, 72.6 കിലോഗ്രാം ഭാരവുമുള്ള അപ്പോളോയ്ക്ക് ഏകദേശം  25 കിലോഗ്രാം ഭാരം ഉയർത്താനുള്ള  കഴിവുണ്ട്.  ഒരൊറ്റ ബാറ്ററി പാക്കിൽ ഏകദേശം നാല് മണിക്കൂർ പ്രവർത്തിക്കാനാകും.

രണ്ട് കൈകളും, കാലുകളും, ഐ  സെൻസറുകളും ഉള്ള ഒരു ഹ്യൂമനോയിഡ് റോബോട്ടാണ് അപ്പോളോ. റോബോട്ടിന് അതിൻ്റെ നെഞ്ചിൽ ഒരു സ്‌ക്രീനുമുണ്ട്, അത് കമ്പനി ലോഗോകൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്നു.  ഐക്കണുകൾ, ബാറ്ററി ചാർജ് നില പോലുള്ള  ഡിജിറ്റൈസ്ഡ്  വിവരങ്ങൾ  പ്രദർശിപ്പിക്കാൻ കഴിയുന്ന മറ്റൊരു LED സ്‌ക്രീനാണ് റോബോട്ടിൻ്റെ “മുഖം”.

ബാറ്ററിയിൽ പ്രവർത്തിക്കുന്നതിനാൽ റോബോട്ടിനെ കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയില്ല. എന്നിരുന്നാലും, അതിൻ്റെ ബാറ്ററി പായ്ക്കുകൾ അതിവേഗം സ്വിച്ച് ഓഫ്  ചെയ്തു റോബോട്ടിനെ നിശ്ചലമാക്കാം.  

അപ്പോളോയ്ക്ക് അതിൻ്റെ “ഇംപാക്ട് സോണിനുള്ളിൽ” ചലിക്കുന്ന വസ്തുവിനെയോ വ്യക്തിയെയോ കണ്ടെത്തുമ്പോൾ സ്വയം ചലനം നിർത്തുന്ന  ഒരു അത്യാധുനിക സുരക്ഷാ ഫീച്ചറും ഉണ്ട്. കൂടാതെ, റോബോട്ടിന് വിദൂരമായി നിയന്ത്രിക്കാൻ കഴിയുന്ന സോഫ്‌റ്റ്‌വെയർ ഉണ്ട്,  ഗെയിം കൺട്രോളർ പോലുള്ള ഉപകരണം ഉപയോഗിച്ച് പോലും ഇത് പ്രവർത്തിപ്പിക്കാൻ കഴിയും എന്നാണ് നിർമാതാക്കളായ ആപ്‌ട്രോണിക്ക് കമ്പനിയുടെ അവകാശവാദം .

“റോബോട്ടിക്‌സും അപ്പോളോയും ഉപയോഗിച്ച്  വൈദഗ്ധ്യവും ശാരീരിക വെല്ലുവിളിയുമുള്ള അധ്വാനം ഓട്ടോമേറ്റ് ചെയ്യാൻ മെഴ്‌സിഡസ് പദ്ധതിയിടുന്നു. വരും മാസങ്ങളിൽ  മറ്റ് വാഹന നിർമാതാക്കളും ഈ രീതി പിന്തുടരുമെന്നാണ് പ്രതീക്ഷ” എന്ന്   Apptronik സിഇഒ ജെഫ് കാർഡനാസ് പറഞ്ഞു.

  അപ്പോളോയുടെ കമ്പ്യൂട്ടിംഗ് പവർ മുൻനിര AI കമ്പനികൾക്ക് പ്രവർത്തിപ്പിക്കാൻ അനുയോജ്യമാണ്. ലോകോത്തര, ഉപയോക്തൃ-സൗഹൃദ ഹാർഡ്‌വെയർ അപ്പോളോ റോബോട്ടുകളുടെ മറ്റൊരു പ്രത്യേകതയാണ്.

A humanoid robot named Apollo joins the Mercedes-Benz assembly line.It is a robot with two arms and legs and sensors on its eyes. Humanoid robots will complete manual tasks on its assembly line.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version